ഈയിടെ കണ്ടതും, കേട്ടതും, വായിച്ചതുമായ ചില വാര്‍ത്തകളും, ചാണ്ടിയുടെ അന്തര്‍ഗതങ്ങളും...
ചവറയില്‍ തന്നെ തോല്‍പ്പിക്കാന്‍ എന്‍എസ്എസ് ശ്രമിച്ചു-പ്രേമചന്ദ്രന്‍ മന്ത്രി:
പെട്ടിയും താനും പൊട്ടാനിരിക്കുമ്പോ, എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച്, തലയിലിടുന്ന മുണ്ടിന്റെ എണ്ണം കുറയ്ക്കുന്നതാണ് നല്ലത്.....
(ഇതേ ആരോപണം വീപ്പീയാര്‍ സഖാവിനെതിരെയും ഉയര്‍ത്തിയത് ഇദ്ദേഹം തന്നെയല്ലേ)
ചവറയില്‍ തന്നെ തോല്‍പ്പിക്കാന്‍ എന്‍എസ്എസ് ശ്രമിച്ചു-പ്രേമചന്ദ്രന്‍ മന്ത്രി:
പെട്ടിയും താനും പൊട്ടാനിരിക്കുമ്പോ, എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച്, തലയിലിടുന്ന മുണ്ടിന്റെ എണ്ണം കുറയ്ക്കുന്നതാണ് നല്ലത്.....
(ഇതേ ആരോപണം വീപ്പീയാര്‍ സഖാവിനെതിരെയും ഉയര്‍ത്തിയത് ഇദ്ദേഹം തന്നെയല്ലേ)
മുതലാളിത്തത്തിനും, ആഗോളകുത്തകപ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഇനിയും സന്ധിയില്ലാസമരം-"മുഖപുസ്തക"ത്തില്‍ കണ്ടത്:
കാറല്‍ മാര്‍ക്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ആചാര്യന്‍ റൂപെര്ട്ട് മര്‍ഡോക് ആണെന്ന്, വിദേശങ്ങളിലെ ബഹുരാഷ്ട്രഭീമന്മാര്‍ക്ക് വേണ്ടി ദിവസേന പത്തുപന്ത്രണ്ടു മണിക്കൂര്‍ മിണ്ടാതെ പണിയെടുക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഈയിടെയാണ് മനസ്സിലായത്....
സുകുമാരന്‍ നായരുടെ ഭാഷ കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല:
നികൃഷ്ടജീവി, കൊഞ്ഞാണന്‍, ഒരുത്തന്‍, ലവന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ സുകുമാരന്‍ നായര്‍ സാംസ്കാരികകേരളത്തിന് ഒരു തിലകക്കുറിയായേനെ......
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മൂന്നു വയസ്സുകാരി പ്രജിത ചികിത്സ കിട്ടാതെ മരിച്ചു:
2006-ഇല്‍ കേരളത്തില്‍ പാസ്സാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധനം ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ...അങ്ങനെയെങ്ങാനും ചെയ്തിരുന്നേല്‍, സായിപ്പുമാര്‍ക്കും മദാമ്മമാര്‍ക്കും സ്കോച്ചിനൊപ്പം കൊറിക്കാന്‍ കശുവണ്ടിയില്ലാതെ വരികയും, "അണ്ടിയുടെ സ്വന്തം നാട്" എന്ന ബഹുമതി കേരളത്തിന് നഷ്ടമാകുകയും ചെയ്തേനെ....
പക്ഷേ, ഈ വിഷയത്തില്‍ ചുരുങ്ങിയത് ഒരു ഹര്‍ത്താലെങ്കിലും ആഹ്വാനം ചെയ്യേണ്ടതായിരുന്നു...
കേരളത്തിലെ മദ്യവില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍:
വേണ്ടതു തന്നെ...അടുത്തയാഴ്ച മുതല്‍ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ മഹാമഹങ്ങളില്‍, കേരളീയജനതയ്ക്ക് ആശ്വാസമാകും ഈ വാര്‍ത്ത....അഞ്ചു കൊല്ലം കൊണ്ട് ഖജനാവ് നിറഞ്ഞു കവിയുകയും ചെയ്യും...
ഹര്‍ത്താലിനിടെ നേതാവ് കുഴഞ്ഞുവീണ് മരിച്ചു:
വാളെടുത്തവന്‍ വാളാല്....
ഉണ്ണിത്താനല്ല, വല്യത്താനായാലും യുവതികളോട് "സംസാരിക്കാന്‍" ശ്രമിച്ചാല്‍ ഞങ്ങള് ഇനിയും പിടിക്കും, നാണം കെടുത്തും-യുവവിപ്ലവകാരികള്‍:
ഇതു കേട്ടിട്ടാവണം, രാഹുല്‍ ഗാന്ധി കുമരകത്തേക്ക് ഇനി ഗേള്‍ഫ്രെണ്ടുമായി വരേണ്ടെന്നു തീരുമാനിച്ചത്.....
അഴിമതിവീരന്മാരായ രാഷ്ട്രീയക്കാരെ ചാട്ടവാറിനടിക്കണം:
വരുമാനം കുറച്ചു കാണിച്ച് ഇന്‍കം ടാക്സ് വെട്ടിക്കുന്ന, ഭുമിയുടെയും, വീടിന്റെയും വില കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍ കാശ് തട്ടിക്കുന്ന, കാര്യം നടക്കാന്‍ കൈക്കൂലി കൊടുക്കാന്‍ മടി കാട്ടാത്ത, പത്തു രൂപ കൂടുതല്‍ കിട്ടാന്‍ കുഴല്‍പ്പണ ഇടപാടിനു പോകാന്‍ മടിക്കാത്ത നമ്മളേക്കാള്‍, ഈ വിഷയത്തില്‍ ധാര്‍മികരോഷം കൊള്ളാന്‍ വേറെ ആര്‍ക്കുണ്ട് അവകാശം....
ബിന്‍ ലാദന്റെ ശബ്ദം എവിടെ കേട്ടാലും അപഗ്രഥിച്ചു കണ്ടുപിടിക്കാനും, നിമിഷ നേരത്തിനുള്ളില്‍ ലൊക്കേഷന്‍ മനസ്സിലാക്കി മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനും കഴിയുന്ന ടെക്നോളജി അമേരിക്കക്ക് ഉണ്ടായിരുന്നത്രേ:
ലാദന്റെ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കാതിരുന്നത് കോട്ടയം നസീറിന്റെ ഭാഗ്യം...അല്ലെങ്കില്‍!!!
