Thursday, 9 July 2009

ജോണ്‍സണ്‍ "ദി കിംഗ്‌"

എന്റെ പ്രിയ കൂട്ടുകാരനായ ബിജിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. 90-93 കാലഘട്ടങ്ങളില്‍ UC യിലും 93-97 ഇല്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലും പഠിച്ചിരുന്ന എല്ലാവരും ആ ഡാഷിനെ അറിയും. ആ സമയത്തെ (ഇപ്പോഴും), എന്റെ ഉറ്റ സുഹൃത്തായതു കൊണ്ടു മിക്കവാറും ബ്ലോഗുകളില്‍ അവന്‍ കടന്നു വരുന്നതു സ്വാഭാവികം. സ്വതസിദ്ധമായ ഇളിഞ്ഞ വിസ്താരമ ചിരിയും നിഷ്കളങ്കമായ മോന്തയും കാണിച്ചു കടന്നു വരുന്ന ആ മൊതലാണ്, ഒരു മാതിരി എല്ലാ വിക്രിയകളുടെയും ആണിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

എഞ്ചിനീയറിംഗ് കോളേജില്‍ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആയിരുന്ന ജോണ്‍സനെ കുറച്ചു പേര്‍ക്കെങ്കിലും ഓര്‍മ കാണും. ഞങ്ങളുടെ സീനിയര്‍ ആയിരുന്ന, മുടിഞ്ഞ മമ്മൂട്ടി പ്രാന്തന്‍ ആയിരുന്ന ജോണ്‍സണ്‍. ദി കിംഗ്‌ 32 പ്രാവശ്യം തീയേറ്ററില്‍ പോയി കണ്ടവന്‍. പാതിരാത്രിക്ക് കിടക്കയില്‍ നിന്നു ചാടി എണീറ്റ്‌ "സെന്സുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം, സെന്സിറ്റിവിറ്റി ഉണ്ടാവണം" എന്ന് വിളിച്ചു പറഞ്ഞു ബാക്കിയുള്ളവരെ എഴുന്നേല്‍പ്പിക്കുന്ന വിദ്വാന്‍. പോരാത്തതിനു, കിങ്ങിന്റെ ശബ്ദരേഖ കാസറ്റ് പ്ലയെരില്‍ ഇട്ടു ഒരഞ്ചു പേരെയെങ്കിലും ദിവസവും കേള്‍പ്പിക്കണമെന്ന നിര്‍ബന്ധമുള്ളവന്‍.

ഞങ്ങളുടെ കാലത്തു കാവേരി ഹോസ്റ്റല്‍-ഇല്‍ സ്ഥിരം നടന്നു വന്നിരുന്ന ഒരു കലാപരിപാടിയാണ് ചെരുപ്പ് മോഷണം. പാരഗണ്‍ ചെരുപ്പുകള്‍ അടക്കി വാണിരുന്ന കാലം. എല്ലാ ചെരിപ്പുകളും ഒരേ പോലെ ഇരിക്കുന്നതിനാല്‍ ആരുടെയാണെന്നറിയാന്‍ ബുദ്ധിമുട്ടാണ്. കളവു മൂത്ത് തുടങ്ങിയപ്പോള്‍ ചെരിപ്പില്‍ പേരെഴുതി വെക്കേണ്ട അവസ്ഥയായി. അങ്ങനെ കാവേരിയിലെ 25 മുറികളുടെ പുറത്തും പെരെഴുതപ്പെട്ട ചെരിപ്പുകള്‍ കാണപ്പെടാന്‍ തുടങ്ങി.

ജോണ്സന്റെ റൂം താഴെയും ഞങ്ങളുടേത് മുകളിലും ആണ്. ഒരു ദിവസം താഴെയുള്ള സീനിയര്‍ ടീമുകളെ കുരു പൊട്ടിച്ചു വരുന്ന വഴിയാണ് ബിജി ആ കാഴ്ച കാണുന്നത്. പുതുപുത്തന്‍ ചെരിപ്പോരെണ്ണം ജോണ്സന്റെ റൂമിന് പുറത്തു കിടക്കുന്നു. സ്വാഭാവികമായും ചെരിപ്പില്‍ ജോണ്സന്റെ പേരു കുത്തിയിട്ടുണ്ട്‌. പിന്നെ നടന്നത് "Gone in 60 seconds" എന്ന സിനിമയെ വെല്ലുന്ന കാഴ്ചകളാണ്. വെറും അറുപതു സെക്കണ്ടിനുള്ളില്‍ ആ ചെരിപ്പുകള്‍ അടിച്ച് മാറ്റപ്പെട്ടു, ബിജി എന്ന് പേരുമായി, ഞങ്ങളുടെ റൂമില്‍ എത്തിക്കഴിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ വാതില്‍ക്കല്‍ ജോണ്‍സണ്‍.

"എന്താ ജോണ്സാ കാര്യം". ബിജി.

"ഏയ് ഒന്നുമില്ല. ഈ ചെരുപ്പ്......"

ചോദ്യം തീരുന്നതിനു മുന്പേ ബിജിയുടെ മറുപടി എത്തി.

"ഞാന്‍ ദെ ഇപ്പേ പള്ളിമൂലയില്‍ നിന്നു വാങ്ങിയതാ. എന്റെ പേരു കണ്ടില്ലേ'.

"കണ്ടു. ഇതേ പോലെ ഒരു ചെരുപ്പ് ഞാനും ഇപ്പോള്‍ വാങ്ങിയതെയുള്ളൂ. അത് കാണാനില്ല."

"അയ്യോ കഷ്ടം, ആരെങ്കിലും അടിച്ച് മാറ്റിക്കാണും". എന്ന് പറഞ്ഞു ബിജി ജോണ്സനെ പറഞ്ഞയക്കുന്നു.

ജോണ്സന്‍ ഒരു പാവമായത് കൊണ്ടു അത് വിശ്വസിച്ചു മടങ്ങിപ്പോകുന്നു. ബിജിയുടെ മുഖത്ത് ഗൂഢമായ ഒരു ആത്മ സംതൃപ്തി.

എന്തായാലും അധിക നാള്‍ ആ ചെരിപ്പിടാന്‍ ബിജിക്കും യോഗമുണ്ടായില്ല. ഒരു രാത്രി അത് വേറെ ആരുടെയോ കാലില്‍ കേറി വേറെ ഏതോ ഹോസ്റ്റല്‍-ഇല്‍ എത്തിയിരിക്കണം.

കഥാന്ത്യം

ഇന്നു ജോണ്സന്‍ നമ്മോടൊപ്പമില്ല. Meningitis ഇന്റെ രൂപത്തില്‍ ദൈവം വന്നു ജോണ്സനെ കൂട്ടിക്കൊണ്ടു പോയിട്ട് ഏകദേശം 10 കൊല്ലമായിക്കാണും. തന്റെ ചെരിപ്പന്വേഷിച്ചു ജോണ്സന്റെ ആത്മാവ്‌ ഇപ്പോഴും കാവേരിയില്‍ കറങ്ങി നടക്കുന്നുണ്ടോ??? അറിയില്ല.

5 comments:

Roy Palatty said...

Sijoy, beautiful, bit sentimental too. May be because to add some sensation! I never expected such a writer from the person of Sijoy, my friend. Great! Ya, it's his fate. keep well. Johnson, the King is one among such fantastic thought, but nostalgic.
love
roy

കെ.മാധവിക്കുട്ടി. said...

when all these friends start their own blog..pls let me too know that!!
haha.. nha.. continue..

Anonymous said...

Ilinja chiri ennokke paranjappo Biji ude aa kalipperu koodi parayamayirunnu ;-)

Sreerekha

Mathew said...

Nice one - Too much memories about Johnson - Came to know about his passing away only months after it happened....

ajith said...

കഥാന്ത്യം ശോകം