Friday, 11 June 2010

സുഡോകു

ഏതാണ്ട് ഒന്നേ കാല്‍ വര്‍ഷം മുന്‍പ് നടന്ന സംഭവം, അല്പം പോലും പൊടിപ്പും തൊങ്ങലും ഇല്ലാതെ ഇവിടെ അവതരിപ്പിക്കുകയാണ്.

അഹങ്കാരത്തിന്റെയും, താന്‍പ്രമാണിത്തതിന്റെയും മകുടോദാഹരണമാണല്ലോ ഈ ഞാന്‍. അതു കൊണ്ട് തന്നെ, ലോകത്തിലെ 99% ഭര്‍ത്താക്കന്മാരെയും പോലെ, താന്‍ മഹാബുദ്ധിമാനാണെന്നും, തന്റെ ഭാര്യ ഒരു മരമണ്ടിയാണെന്നുമായിരുന്നു, ഞാനും വിചാരിച്ചിരുന്നത്. ഭാര്യ മാത്രമല്ല, അവളുടെ കുടുംബത്തിലെ ഏഴു തലമുറകള്‍ക്കപ്പുറം വരെ എല്ലാവരും ആ ജനുസ്സില്‍ വരും. എല്ലാ ദിവസവും ഒരു പത്തു പ്രാവശ്യമെങ്കിലും അതു പറഞ്ഞില്ലെങ്കില്‍ എനിക്കുറക്കം വരില്ലായിരുന്നു. അതും പോരാഞ്ഞു, കെവിനാച്ചനെ കൂടി ആ കാര്യം പറഞ്ഞു പഠിപ്പിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു എന്നുള്ളതാണ് സത്യം.

ഭാര്യക്ക്‌ എന്നെക്കാള്‍ വകതിരിവുള്ളത് കൊണ്ട് അവളതത്ര കാര്യമായി എടുത്തിരുന്നില്ല, അല്ലെങ്കില്‍ കാണിച്ചിരുന്നില്ല. വെട്ടാന്‍ വരുന്ന പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ടെന്തു കാര്യം.

കാരുപ്പെണ്ണിന് മൂന്നു മാസം പ്രായം. ഏതാണ്ടാ സമയത്താണ് ഞാന്‍ വീട്ടില്‍ പത്രം വരുത്താന്‍ തുടങ്ങിയത്. സാധാരണ നിരക്കില്‍ ഒരു ഓണ്‍ലൈന്‍ റീഡര്‍ ആയ ഞാന്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രത്യേക കാരണമുണ്ട്. അപ്പോഴുള്ള ഒരു ഓഫര്‍ പ്രകാരം ഒരു കൊല്ലത്തെ സബ്സ്ക്രിപ്ഷന്‍ എടുത്താല്‍, ആ തുകക്കുള്ള ഗിഫ്റ്റ് വൌച്ചര്‍ തിരികെ കിട്ടും. ചുരുക്കം പറഞ്ഞാല്‍, പത്രം തികച്ചും ഫ്രീ. (അല്ലെങ്കില്‍ ആര് വാങ്ങാന്‍ പത്രം....25 ഇന്ത്യന്‍ രൂപയാണേ ഖത്തറില്‍ ഒരു ദിവസത്തെ പത്രത്തിന്റെ വില).

ഓഫീസില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ട്, ഞാന്‍ ഓണ്‍ലൈന്‍ പത്രം വായന തുടര്‍ന്ന് പോന്നു. അതു കൊണ്ട് തന്നെ, വീട്ടില്‍ വരുന്ന പത്രം തുറന്നു നോക്കാന്‍ ഞാന്‍ മെനക്കെടാറുമില്ലായിരുന്നു. രണ്ട് ചിടുങ്ങുകളും, പാചകവും, പിന്നെ വാചകവും, കൂനിന്മേല്‍ കുരുവെന്ന പോലെ ഞാനുമായി നിന്നു തിരിയാന്‍ നേരമില്ലാത്ത ഭാര്യക്കെവിടെ പത്രം വായിക്കാന്‍ സമയം.

എന്തായാലും ഞാന്‍ മുന്‍കൈയെടുത്തു പത്രം വാങ്ങിച്ചതാണല്ലോ, അപ്പോള്‍ ഞാന്‍ തന്നെ വേണ്ടേ അതു തുറന്നെങ്ങിലും നോക്കാന്‍. അങ്ങനെയാണ് ഞാന്‍ സുഡോകുവില്‍ ആകൃഷ്ടനാകുന്നത്.

സുഡോകു എന്താണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരു കണക്ക്പ്രശ്നമാണ് സംഗതി. എനിക്ക് ഭയങ്കര ബുദ്ധിയായത് (??) കൊണ്ട് ഏത് സുഡോകുവും ഞാന്‍ 1-2 മണിക്കൂറില്‍ സോള്‍വ് ചെയ്യും. അതു മാത്രമല്ല, ബാഡ്‌മിണ്ടന്‍ കളി കഴിഞ്ഞു വരുന്ന എനിക്ക് കാരുവിനെ നോക്കാതിരിക്കാനുള്ള അടുത്ത അടവായിരുന്നു സുഡോകു. ഒരു ബുദ്ധിപരമായ പ്രശ്നവുമായി ഇരിക്കുന്ന ഭര്‍ത്താവിനോട് ഇങ്ങനെയുള്ള സില്ലി മാറ്റേഴ്സ് പറയുന്നത് ശരിയല്ല എന്നൊരു മെസ്സേജും ഞാനവള്‍ക്ക് കൊടുത്തിരുന്നു.

ഭാര്യയെ ചൊടിപ്പിക്കാന്‍ ഇനിയെന്ത് വേണം. എങ്കിലും മനസ്സാന്നിധ്യം ഒരിക്കലും വിട്ടു പോകാതിരിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചിരുന്നു. മാനസികപ്രശ്നമുള്ള പേഷ്യന്റ്സിനെ പേഷ്യന്‍സോടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവള്‍ക്കറിയാം. അഞ്ചര കൊല്ലം മെഡിസിന് പഠിച്ചതിന്റെ ഗുണം.

എങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ.

"ഒരു സുഡോക്കുക്കാരന്‍ വന്നിരിക്കുന്നു...എനിക്കും പറ്റും ഇതൊക്കെ സോള്‍വ് ചെയ്യാന്‍". ഒരു ദിവസം സഹികെട്ട അവള്‍ എന്നെ വെല്ലുവിളിച്ചു.
"പിന്നെ..ഒലത്തി...ഇതിനല്പം ബുദ്ധിയൊക്കെ വേണം...ഏത് പൊലീസുകാരനും ഡോക്ടറാവാന്‍ പറ്റും...എന്‍ജിനീയര്‍ ആവണമെങ്കിലേ, മിനിമം തലയിലെ ഒരു നിലയിലെങ്കിലും ആള്‍താമസം വേണം". എന്നിലെ "മെയില്‍ ഷോവിനിസ്റ്റിക്ക് പിഗ്" തിരിച്ചടിച്ചു.
"എന്നാ ശരി...ഞാനിത് സോള്‍വ് ചെയ്‌താല്‌.....എന്ത് തരും", ഭാര്യ എന്നെ ചലഞ്ചി.
"എന്ത് വേണം", ഞാന്‍.
"എല്ലാ ദിവസവും ഒരു മണിക്കൂര്‍ പെങ്കൊച്ചിനെ നോക്കുമോ", ഭാര്യ.
"എപ്പോ നോക്കിയെന്നു ചോദിച്ചാ മതി...അതും പോരാഞ്ഞ് എല്ലാ ദിവസവും 5 സബോളേടെ തൊലി കൂടി പൊളിച്ചു തരും ഞാന്‍".

രണ്ട് രണ്ടക്ക നമ്പര്‍ കൂട്ടിയെടുക്കാന്‍ വിഷമിക്കുന്ന ആളാ. (കൈയിലും കാലിലും കൂടി ഒരാള്‍ക്ക്‌ ഇരുപതു വിരലല്ലേയുള്ളൂ). എന്നിട്ടാണിവള്‍ സുഡോകു സോള്‍വാന്‍ പോകുന്നത്. എനിക്കത്ര ആത്മവിശ്വാസമായിരുന്നു, ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍.

അന്ന് മുതല്‍ എനിക്കുറക്കമില്ലാത്ത രാത്രികളായിരുന്നു. ഉറങ്ങി വരുമ്പോഴാണ്, ബ്രെയിന്‍ സെല്ലുകളുടെ ആ കരകര ശബ്ദം. ഏഴു കൊല്ലം ഗരാജില്‍ കിടന്ന, മുപ്പതു വയസ്സായ ഒരു അംബാസഡര്‍ കാര്‍ റോട്ടിലിറക്കിയാലുള്ള അതേ ശബ്ദം. അതിന്റെ കൂടെ മുടി കരിയുന്ന ഗന്ധവും. പിറ്റേന്നത്തെ പത്രത്തില്‍ തലേ ദിവസത്തെ ഉത്തരമുണ്ടാകുന്നത് കൊണ്ട്, രാത്രി തന്നെ സോള്‍വ് ചെയ്യുകയും വേണം. ഈ പ്രക്രിയ ഏതാണ്ടൊരാഴ്ചത്തേക്ക് പുരോഗമിച്ചു.

"ഞാനപ്പോഴേ പറഞ്ഞില്ലേ, നിനക്കിതൊന്നും പറ്റില്ലാന്ന്...ആന കാഷ്‌ഠിക്കുന്നത് കണ്ട് അണ്ണാന്‍ കാഷ്‌ഠിക്കല്ലേ..." ഞാന്‍ ഒന്നു കുത്തി നോക്കി, അന്ന് രാത്രി.

ആള് ഭയങ്കര ഗൌരവത്തിലായത് കൊണ്ട് മറുപടി നഹീ നഹീ. മൌനം വിദ്വാന് ഭൂഷണം എന്ന് വിചാരിച്ചിരിക്കണം. എന്തായാലും തോറ്റുപിന്മാറാനുള്ള ഒരുക്കമൊന്നും ഭാര്യയില്‍ ദര്‍ശിക്കാന്‍ എനിക്കായില്ല.

പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ണാന്‍ വന്ന ഞാന്‍, ഊണിനു പകരം, പ്ലേറ്റില്‍ ഭദ്രമായി മടക്കി വച്ച പത്രമാണ്‌ കണ്ടത്. ഞാനാരാ മോന്‍. ഭാര്യ സുഡോകു പൂരിപ്പിച്ചി‍ട്ടുണ്ടെന്നും, അതു കാണിക്കാന്‍ വേണ്ടിയാണ് ഈ കലാപരിപാടി ഒപ്പിച്ചിട്ടുള്ളതെന്നും ഒറ്റനോട്ടത്തില്‍ എനിക്ക് മനസ്സിലായി. എലി മണത്ത ഞാന്‍ ഒന്നുമറിയാത്ത പോലെ പത്രമെടുത്ത്‌ മാറ്റി വെച്ച് മാന്യമായി ഊണ് കഴിച്ചു. ഈ സുഡോകു പൂരിപ്പിക്കുക എന്നുള്ളത് ഇത്ര വെല്യ കാര്യമൊന്നുമല്ല എന്ന് മുഖത്തു വരുത്തി, സുഖമായി പോയി കിടന്നുറങ്ങുകയും ചെയ്തു.

അന്ന് വൈകീട്ട് മുഴുവന്‍ വീട് "അരവിന്ദന്‍" സിനിമ പോലെയായിരുന്നു. എന്തായാലും, രാത്രിയായപ്പോള്‍ എനിക്ക് വീണ്ടുവിചാരം വന്നു.

"അതേ...സബോളേടെ തൊലി വേണേല്‍ ഞാന്‍ കളഞ്ഞു തരാം, എന്നാലും കൊച്ചിനെ നോക്കാന്‍ എനിക്ക് പറ്റില്ല". തിരിഞ്ഞു കിടന്ന ഭാര്യയെ വളച്ചു നിര്‍ത്തി ഞാന്‍ പറഞ്ഞു.

ഭാര്യയുടെ മുഖത്ത് അപ്പോള്‍ കണ്ടത് ദേഷ്യമാണോ, പുച്ഛമാണോ അതോ വെറുമൊരു നിസ്സംഗതയാണോ എന്നെനിക്കോര്‍മയില്ല. എന്തായാലും, അവള്‍ക്കു മറക്കാനും പൊറുക്കാനുമുള്ള കഴിവുള്ളതിനാല്‍ ഞാനിപ്പോഴും സുഖകരമായ ദാമ്പത്യജീവിതം നയിച്ച്‌ പോരുന്നു.

പക്ഷെ, ഇപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു. ആ സുഡോകു വേറെയാരേക്കൊണ്ടെങ്കിലും അവള്‍ സോള്‍വ് ചെയ്യിച്ചതാണോ!!!

ഗുണപാഠം
പട്ടിയുടെ വാല്‍ ഇരുപത്തീരാണ്ട് കൊല്ലം കുഴലിലിട്ടാല്‍ എന്ത് സംഭവിക്കും.
പട്ടി ചത്തു പോകും അത്ര തന്നെ.
കാരണം ഇന്നേ വരെ ഒരു പട്ടിയും 16 കൊല്ലത്തിനപ്പുറം ജീവിച്ചിട്ടില്ല.

108 comments:

ചാണ്ടിക്കുഞ്ഞ് said...

ഇതൊരു റീ-പോസ്റ്റ്‌ ആണ്. 1 കൊല്ലം മുന്‍പ് ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയ (എന്റമ്മേ..) ഒരേയൊരു പോസ്റ്റിന്റെ മലയാള ആവിഷ്കാരം. പഴയ പോസ്റ്റിനു ഇനി വാലിഡിറ്റി ഇല്ലാത്തത് കൊണ്ട് അതിനെ ഇതിനാല്‍ ഡിലീറ്റുക കൂടി ചെയ്യുന്നു.

Vayady said...

Congratulations on your 10th wedding anniversary. :)

Vayady said...

ചോദ്യങ്ങള്‍ക്കുള്ള മറുപടി വിശദമായി പിന്നീട് എഴുതാം. അത്രയ്ക്ക് എഴുതാനുണ്ടേ!

Sonia said...

Happy anniversary Chetan and Shiji..wishing u both many many more happy years of togetherness and love

അരുണ്‍ കായംകുളം said...

ഇപ്പൊ ഭാര്യയെ കളിയാക്കുന്നതാ ട്രെന്‍ഡ്!!
:)

ആയിരം ആയിരം ആശംസകള്‍

ശ്രീ said...

സുഡോകു വല്യ സംഭവമൊന്നുമല്ലെങ്കിലും പത്താം വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു :)

കണ്ണനുണ്ണി said...

കല്യാണം കഴിഞ്ഞിട്ട് വേണം എനിക്കും കെട്ടിയോളെ ഒന്ന് കളിയാക്കാനും സുഡോക്കു പൂരിപ്പിക്കാനും.....

ഒരു യാത്രികന്‍ said...

happy anniversary.......sasneham

Kiranz..!! said...

ബ്രെയിന്‍ സെല്ലുകളുടെ ആ കരകര ശബ്ദം. ഏഴു കൊല്ലം ഗരാജില്‍ കിടന്ന, മുപ്പതു വയസ്സായ ഒരു അംബാസഡര്‍ കാര്‍ റോട്ടിലിറക്കിയാലുള്ള അതേ ശബ്ദം. അതിന്റെ കൂടെ മുടി കരിയുന്ന ഗന്ധവും.

ഹ.ഹ.ഹ.ഹ.ഹ.ഹ

ഫാമില വക കാരുസുന്ദരിക്ക് ഒരു കുഞ്ഞുമ്മേം കെവിനാച്ചനു കെട്ടിപ്പിടീം പത്ത് വർഷം പ്രായമായ നവദമ്പതികൾക്ക് ആശംസേം.

ഒഴാക്കന്‍. said...

ചാണ്ടി, ആദ്യമായി തന്നെ പത്താം വിവാഹ വാര്‍ഷിക ഒഴാക്കാശംസകള്‍!

പിന്നെ ആ പാവം ഭാര്യക്ക് എല്ലാം ഇനിയും സഹിക്കാന്‍ കര്‍ത്താവിനോടു ഒരു മുട്ടിപ്പായ പ്രാര്‍ഥനയും!

സുഡോക്കു ഒരു കുടുംബം കലക്കി ആണല്ലേ?.. ഇനി പേപ്പറില്‍ പരസ്യം കൊടുക്കുമ്പോള്‍ പ്രത്യേകിച്ചും എഴുതണം സുഡോക്കു അറിയാത്ത പെണ്‍കുട്ടികള്‍ക്ക് മുന്ഗണന ( എന്‍റെ വിവാഹ പരസ്യത്തിന്റെ കാര്യമാ പറഞ്ഞത്)

Sukanya said...

ആദ്യം ആശംസകള്‍. നല്ല കുടുംബം, നല്ല ഫോട്ടോ.

ലാസ്റ്റ് ബട്ട്‌ നോട്ട് ലീസ്റ്റ് വെറും കണക്കിന്റെ കളിയല്ല ജീവിതം എന്ന് മനസ്സിലായില്ലേ?

കൂതറHashimܓ said...

>>> "ചാണ്ടി" കളിച്ചു നടന്ന എന്നെ നന്നാക്കാനായി അപ്പന്‍ ആ മഹാപാതകം ചെയ്തത്. <<<
അപ്പോ അപ്പന്‍ വീണ്ടും കെട്ടിയോ..??

വിവാഹ വാര്‍ഷികാശംസകള്‍ 10 എണ്ണം നിങ്ങള്‍ക്ക് രണ്ടാള്‍ക്കും
ഉണ്ണീസിന് 8 ഉമ്മാസ്

പട്ടേപ്പാടം റാംജി said...

എല്ലാവിധ ആശംസകളും....

അപ്പോ പെങ്കൊച്ചിനെ നോക്കലും അഞ്ച് സവോളയുടെ തൊലി കളയലും ഒക്കെയായി കഴിഞ്ഞു കൂടുകയായിരിക്കും അല്ലെ...
നടക്കട്ടെ..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഗുണപാഠവും ചോദ്യവും മറുചോദ്യവും വാല്‍കഷ്ണവും സമര്‍പ്പണവുമായി മൊത്തം ഒരു സുഡോക്കു കഥ തന്നെ.നിങ്ങടെ അപ്പന്റെ ബുദ്ധി സമ്മതിക്കണം. അല്പം വകതിരിവില്ലാത്ത ഫാര്യയെ ആണ് നിങ്ങള്ക്ക് തന്നിരുന്നതെന്കില്‍ പട്ടാള ജനറലിന്റെ സ്വഭാവം ആയേനെ താങ്കള്‍ക്ക്.
ഏതായാലും താനക്ളുടെ സാധാരണ കഥകളെപ്പോലെ ഇത് അത്രയ്ക്ക് രസിപ്പിച്ചില്ല കേട്ടോ. (തോന്നലാവാം).

"ലോകത്തിലെ 99% ഭര്‍ത്താക്കന്മാരെയും പോലെ, താന്‍ മഹാബുദ്ധിമാനാണെന്നും, തന്റെ ഭാര്യ ഒരു മരമണ്ടിയാണെന്നുമായിരുന്നു ഞാനും വിചാരിച്ചിരുന്നത്."- തീര്‍ച്ചയായും ആ ബാക്കി ഒരു ശതമാനത്തിലാ ഞാന്‍.
(ഇത്പിറകില്‍നിന്നൊരാള്‍ നിര്‍ബന്ധിച്ചു എഴുതിച്ചതാണെ)

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

:)

sm sadique said...

അസ്സലായി… അസ്സലായി…. അസ്സലായി…. ചണ്ടികുഞ്ഞെ.
ഞാനപ്പോഴേ പറഞ്ഞില്ലേ, നിനക്കിതൊന്നും പറ്റില്ലാന്ന്...ആന കാഷ്‌ഠിക്കുന്നത് കണ്ട് അണ്ണാന്‍ കാഷ്‌ഠിക്കല്ലേ..." ഞാന്‍ ഒന്നു കുത്തി നോക്കി……
ഇനി മേലാൽ കുത്തി നോക്കരുത്
സ്നേഹത്തോടും കാരുണ്ണ്യത്തോടും പരസ്പരബഹുമാനത്തോടും മാത്രം നോക്കുക.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വിവാഹ വാര്‍ഷികാശംസകള്‍... (പ്രത്യേകിച്ച് ചാണ്ടിക്കുഞ്ഞിനെ സഹിക്കുന്ന നല്ല പാതിക്ക്)

വരയും വരിയും : സിബു നൂറനാട് said...

ചാണ്ടിച്ചോ...വിവാഹ വാര്‍ഷിക ആശംസകള്‍.

സബോളകള്‍ കുമിഞ്ഞു കൂടട്ടെ...കുടുംബത്തില്‍ സമാധാനം കളി വിളയാടട്ടെ...

Manoj P.A. said...

saare, congratulations on wedding anniversary.
sudoku nu pakaram ippo enthanu.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പതിനൊന്നുകൊല്ലം ചാണ്ടിയോടൊപ്പം ജീവിച്ച് ദുരനുഭവങ്ങൾ നേരിട്ട ആ മഹതിയായ ഭാര്യക്ക് അഭിവാദ്യങ്ങൾ...! !

പാവം...അലുമിനികൾ !
സഹിക്കുന്നതിനും ഒരു അതിരികളില്ലേ.....



ഇനിയും ഇതുപോലെ രണ്ടുപേരും പ്രണയസുരഭിലമായി സുഡോകുവും,സബോളയുമൊക്കെയായി പതിറ്റാണ്ടുകൾ പിന്നിടുവാൻ സകലഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....കേട്ടൊ ഗെഡീ

ചിതല്‍/chithal said...

ആളിയാ ആശംസകള്‍!
ഇത്‌ പണ്ട്‌ കണ്ടതാണല്ലോ എന്നാലോചിച്ചുകൊണ്ടാണ്‌ വായിക്കാന്‍ തുടങ്ങിയത്‌. പക്ഷെ ലത്‌ ഇംഗ്ലീഷും ലിത്‌ മലയാളവുമാണെന്നുള്ളത്‌ ഇപ്പോഴാ ഓര്‍മ വന്നത്‌.
(എഴുതി കഴിഞ്ഞപ്പൊഴാ.. അളിയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഓര്‍മ്മവന്നത്‌. അളിയന്‍ എന്ന് ജെനെറിക്‌ ആയി എഴുതിയതാ. അല്ലാതെ നിന്റെ ഭാര്യാകുടുംബത്തില്‍ നിന്നായതുകൊണ്ടുള്ള വിളിയല്ല. അല്ല, ഇനി അബദ്ധമൊന്നും തോന്നരുതല്ലൊ. എനിക്ക്‌ കല്യാണം കഴിച്ച മുതല്‍ കുറച്ചു ബുദ്ധി വച്ചു തുടങ്ങിയിട്ടുണ്ട്‌)

siya said...

ചാണ്ടിക്കുഞ്ഞേ ..ഇത് വായിച്ചു ഞാന്‍ ആകെ സംശയത്തില്‍ ആണ് ..കാരണം ചാണ്ടിയുടെ ഇത്ര നല്ല മുഖം കണ്ടത്തില്‍ സന്തോഷം ,കൂടെ ബാക്കി എല്ലാരേയും ..ഒന്ന് ചോദിക്കാം വാര്‍ഷികം ആയിട്ട് ഭാര്യക്കുള്ള സമ്മാനം ആണോഈ പോസ്റ്റ്‌ അല്ല ഫേമസ് ആക്കിയത്തിനും ?? ,കൊള്ളാം ചാണ്ടിക്ക് ബുദ്ധി കൂടി പോയി ..അതും കൂടാതെ, ഇരുപതാം വാര്‍ഷികത്തില്‍ എഴുതുമ്പോള്‍ ചാണ്ടിയുടെ ബ്ലോഗ്‌ കൂട്ടുക്കാര്‍ക്കുള്ള നന്ദി പറയാന്‍ മറക്കരുത് .പിന്നെ ഫോട്ടോയില്‍ തല ഊയര്‍ത്തി തന്നെ ആണല്ലോ ഇരിക്കുന്നതും .അത് എഴുതി യതും മനസിലായി ..എല്ലാവരും ഒന്ന് കൂടി ആ ഗ്ലാമര്‍ ഒക്കെ ഒന്ന് കാണാന്‍ അല്ലേ?എന്തൊക്കെ ആയാലും ഇനിയും ഒരുപാടു ഒരുപാടു വാര്‍ഷികം ഇതുപോലെ ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയിലും

idharaa? said...

Happy Wedding Anniversary to both of You.
Manassilaayo Chandikunje?
Convey my rgds to Shiji Chechi.

Manoraj said...

സിജോയ്: പത്താം വിവാഹ വാർഷീകത്തിന് ആശംസകൾ. പത്തരമാറ്റുള്ളതാകട്ടെ നിങ്ങളുടെ ദാമ്പത്യം.
ഇനി ചാണ്ടിക്കുഞ്ഞിന്റെ ചോദ്യോത്തര പംക്തിയിലേക്ക്.
ഗുണപാഠം : മഹത്തായ ഒരു പാഠം ഓർമ്മിപ്പിച്ചു. പട്ടിക്ക് 16 കൊല്ലമേ ആയുസ്സുള്ളൂ എന്നത് ബനാനാടോക്ക് കണ്ടുപിടിച്ചവർ മറന്നു. ഇനി അവരുദ്ദേശിച്ച പട്ടി മനുഷ്യരാണോ ആവോ? ഹേയ് ചാണ്ടിയെ ഞാൻ ഉദ്ദേശിച്ചേയില്ല :)

ചോദ്യം : സത്യം പറയ്. ലേഡി ഡോക്ടർ എന്താ ചെയ്തേ? സ്റ്റെതസ്കോപ്പിനു പകരം ചെരവ എടുത്തോ? അതും ആവില്ല. ചാണ്ടി നല്ല മനസ്സോടെ പറഞ്ഞതാവ്വും. വെറുതെ തെറ്റിദ്ധരിച്ചു.:)

മറുചോദ്യം : അപ്പോൾ ഡോക്ടറമ്മ ചെരവയെടുക്കുക മാത്രമല്ല ആട്ടുകയും ചെയ്തെന്ന് സാരം. :)

വാൽകഷണം : തല അധികം പൊക്കിപിടിക്കണ്ട. തലയിലെ ആ മിനിമമുള്ള ഒരു നില എവിടെയെങ്കിലും തട്ടിയാലേ ആകെ എഞ്ചിനീറിങ് കുഞ്ചിനീര് ആവും. പിന്നെ ഡോക്ടർ ഭാഗം തന്നെ വേണ്ടിവരും :)

സമർ-പ്പണം : പണം കൊടുത്താൽ എന്തും നടക്കുമെന്ന് ഇത്ര മനോഹരമായി പറഞ്ഞതിന് നന്ദി. ഒന്ന് ശ്രമിച്ച് നോക്കട്ടെ :)

കുമാരന്‍ | kumaran said...

ചാണ്ടിയുടെ ചെവിയില്‍ വേദമോതിയിട്ടെന്തു കാര്യം..:)

ഒരായിരം ആശംസകള്‍..!

krishnakumar513 said...

ആശംസകള്‍!!!

മോഹനം said...

പട്ടിയുടെ വാല്‍ ഇരുപത്തീരാണ്ട് കൊല്ലം കുഴലിലിട്ടാല്‍ എന്ത് സംഭവിക്കും.?

എന്നാരാ പറഞ്ഞേ ? കുഴലിട്ടതുകൊണ്ട് പട്ടി ചാവുകയൊന്നുമില്ല. ചിലപ്പോ കുഴലു വളഞ്ഞെന്നിരിക്കും.

ആ നല്ലപാതിക്ക് ഇനിയും സഹിക്കാന്‍ ഉള്ള കരുത്ത് നല്‍കണേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് ആശംസകള്‍ നേരുന്നു

smitha adharsh said...

ഭാര്യയുടെ ചിരവ കൊണ്ടുള്ള അടിയേറ്റു,പ്രമുഖ ബ്ലോഗ്ഗര്‍ ഹമദ് ഹോസ്പിറ്റലില്‍ ഐ.സി.യു. വില്‍ ചികിത്സയില്‍ ... ആ വാര്‍ത്ത വായിച്ചത് ഇപ്പോഴും മറന്നിട്ടില്ല.സുഡോകു പൂരിപ്പിച്ചത് മാത്രേ പറഞ്ഞുള്ളൂ..മേല്‍ പറഞ്ഞത് ആര് പറയും?
ഹോ! ഇത്രയൊക്കെ വേണ്ടാധീനം എഴുതിപ്പിടിപ്പിച്ചപ്പൊ തന്നെ ഒരു ആശ്വാസം..(എല്ലാം ചുമ്മാ..)
അപ്പൊ,വിവാഹ വാര്ഷികാശംസകളുടെ വിടര്‍ന്ന പൂക്കളിതാ..

idikkula said...

ഓഹോ..ഇങ്ങനെയും ചില പ്രശ്നങ്ങള്‍ ഉണ്ടോ?...എന്നതായാലും വിവാഹ വാര്‍ഷികാശംസകള്‍.. പിന്നേ, ഒരു സത്യം പറയാം ..ചാണ്ടിയെ പോലെ ഇടിക്കുള യും പത്രം വായിക്കാറില്ല..

Sanjeev said...

Anniversary Wishes Sijoy...

ചാണ്ടിക്കുഞ്ഞ് said...

@വായാടി: സ്പെഷ്യല്‍ താങ്ക്സ്, ആദ്യത്തെ കമന്റിനും ആനിവേഴ്സറി വിഷെസ്-നും...വായടിയുടെ പുതിയ പോസ്റ്റില്‍ കമന്റുകള്‍ കുമിഞ്ഞു കൂടുന്നത് കണ്ടിട്ടാണ്, ഇങ്ങനെ ഒരെണ്ണം താങ്ങിയത്. ഒന്നും സംഭവിച്ചില്ല...ചീറ്റിപ്പോയി!!!
@സോണിയ: പ്രിയ അനിയത്തീ...നന്ദി...കുറെ കൊല്ലങ്ങള്‍ എന്ന് പറഞ്ഞാല്‍, ഒരു 50 കൊല്ലം എത്തുമോ?? നമ്മടെ അപ്പാപ്പനും അമ്മാമ്മയും എത്തിയ പോലെ...എനിക്കതിനു ആശക്കുറവൊന്നുമില്ല കേട്ടോ...
@അരുണ്‍: തന്നെ..അതാണിപ്പോള്‍ അധികം കാണാത്തത് അല്ലെ...എന്നാ കാഷ്വാലിട്ടീന്നു ഡിസ്ചാര്‍ജ് ചെയ്തേ??
@ശ്രീ: നന്ദി...നമുക്കും ആഘോഷിക്കണ്ടേ ഇതൊക്കെ??? നിങ്ങളൊക്കെ ഫ്രീ ആയി നടക്കുന്നത് കാണുമ്പോള്‍ കുരു പൊട്ടുന്നു...
@കണ്ണനുണ്ണി: കെട്ടിയോള്‍ മിക്കവാറും നമ്മുടെ ശവമടക്ക് പൂരിപ്പിക്കും...
@യാത്രികന്‍: നന്ദീണ്ട്ട്ടോ ഗട്യേ...
@കിരണ്‍സ്: കെട്ടിപ്പിടീം, കുഞ്ഞുമ്മേം പിള്ളേരില്‍ അവസാനിച്ചത്‌ നന്നായി...ഹ ഹ...അങ്ങോട്ടിറങ്ങണം ഇറങ്ങണം എന്ന് വിചാരിച്ചിട്ട് കാലം കുറെയായി...ഇനി നാട്ടീപ്പോയി തിരിച്ചു വന്നിട്ട് കാണാം...അല്ലെങ്കീ പണിസ്ഥലത്തു കാണാം...
@ഒഴാക്കന്‍: നന്ദി...പിന്നെ അതിലൊന്നും കാര്യമില്ല അളിയാ...സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അവരെല്ലാം പഠിക്കും...അതാ സ്ത്രീകള്‍...
@സുകന്യ: നന്ദി...എല്ലാം മനസ്സിലായി...ജീവിതം കളി പഠിപ്പിക്കും എന്ന്...ഇതൊന്നും വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നില്ല കേട്ടോ...ഞാന്‍ സന്തോഷവാനാ...ഹ ഹ...
@കൂതറ ഹാഷിം: പുള്ളിക്ക് സ്വല്പം താല്പര്യം ഉണ്ടെന്നു തോന്നുന്നു...അതിനെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ്‌ ഇടാം...അടുത്ത് തന്നെ...ആശംസകള്‍ക്ക് നന്ദി...

ചാണ്ടിക്കുഞ്ഞ് said...

@റാംജീ: നന്ദി...പിന്നെ സബോളയുടെ തൊലി പൊളിക്കാന്‍ ചാണ്ടി വീണ്ടും ഒന്ന് കൂടി ജനിക്കണം..ഹ ഹ..
@ഇസ്മായില്‍: ഇത് കഥയല്ല സുഹൃത്തേ..നടന്ന സംഭവമാ..അത് കൊണ്ടാ യൂഷ്വല്‍ അതി ഭാവുകത്വങ്ങള്‍ ഇല്ലാത്തെ...ഒന്ന് തട്ടകം മാറ്റി ചവിട്ടിയതാ...ചീറ്റിപ്പോയി!!!
@സാദിക്: ആ പരിപാടി ഞാന്‍ നിര്‍ത്തി...ദാമ്പത്യ ജീവിതം ഒരുപാട് ശ്രേഷ്ടമാണെന്ന് അന്നാണെനിക്ക് മനസ്സിലായേ...ഇപ്പൊ ഭാര്യയെ നന്നായി മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കുന്നു...
@വെട്ടിക്കാടന്‍: നന്ദി....ഇനിയും എത്ര സഹിക്കേണ്ടി വരുമോ ആവോ, പാവം വാമഭാഗത്തിന്!!!
@സിബു: നന്ദി...വിവാഹ വാര്‍ഷിക ആശംസകള്‍ക്ക്..."സബോള തൊലി കളയുമ്പോള്‍" എന്നാ ഒരു പോസ്റ്റ്‌ കൂടി ഇടേണ്ടി വരുമോ ആവോ???
@മനോജ്‌: ഇപ്പൊ തീസിസ് ആണ് രക്ഷ...അത് കഴിഞ്ഞു എന്ത് കണ്ടു പിടിക്കണം എന്ന് കൂലങ്കഷമായി ആലോചിച്ചു വരുന്നു...
@ബിലാത്തി: കണക്കില്‍ അല്പം തെറ്റിപ്പോയി ബിലാത്തീ...ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം ആയിരുന്നു..."ദുരവസ്ഥ" എന്നൊരു മഹാകാവ്യം എന്നെപ്പറ്റി എഴുതിയതാണോ ആവോ!!!
@ചിതല്‍: അങ്ങനെയും ഒരു കടുംകൈ ചെയ്യേണ്ടി വന്നു...കേവലം പത്തു വായനക്കാര്‍ മാത്രമുള്ളപ്പോള്‍ പോസ്റ്റിയതാ അത്...കൂടുതല്‍ പേര്‍ വായിക്കട്ടെ എന്ന് കരുതി ചെയ്തതാ...
@സിയ: പണ്ടത്തെ ഫോട്ടോയില്‍ എന്റെ മുഖം കാണാന്‍ അത്ര മോശമായിരുന്നോ?? വാര്‍ഷികം ആയി ഭാര്യയെ ഒന്ന് കൈയിലെടുക്കാം എന്ന് കരുതി പോസ്റ്റിയതാ...എന്നാലല്ലേ എനിക്കിനിയും തെണ്ടിത്തരങ്ങള്‍ കാണിക്കാന്‍ പറ്റൂ...എനിക്കേ "ആനയുടെ" ബുദ്ധിയാ (മന്ദബുദ്ധിയാണെന്നു ചുരുക്കം)...ആശംസകള്‍ക്ക് നന്ദി...ഇരുപതാം വാര്‍ഷികം ആഘോഷിക്കാന്‍ ഈ ബൂലോകത്തുണ്ടാകുമോ..അറിയില്ല...
@ഇതാരാ: മനസ്സിലായേ...ആദ്യം ഒന്ന് പേടിച്ചു..പഴയ ലൈനുകള്‍ ആരെങ്കിലുമാണോ എന്ന്...ചേച്ചി വിളി കേട്ടപ്പോ കുറച്ചു സമാധാനമായി...ഫെയ്സ്ബുക്കില്‍ കണ്ടപ്പോഴല്ലേ ഇത് നമ്മുടെ അനിയത്തിയാണെന്നു മനസ്സിലായേ...

ചാണ്ടിക്കുഞ്ഞ് said...

@മനോരാജ്: ലേഡി ഡോക്ടറിനു ചെരവ എടുത്തടിക്കാന്‍ എന്തായാലും പറ്റില്ല...വീട്ടില്‍ ചെരവ ഇല്ല...(അത് വളരെ ബുദ്ധിപൂര്‍വ്വം ഞാന്‍ വാങ്ങിയില്ല...പകരം സൂപ്പര്‍ മാര്‍ക്കറ്റിന്നു തേങ്ങ ചിരകി വാങ്ങുന്നു)പിന്നെ വല്ല മറുമരുന്നും പാലില്‍ കലക്കി തരുന്നുണ്ടോ എന്ന് സംശയമുണ്ട്‌...കാരണം, എനിക്കിപ്പോ പണ്ടത്തെ പോലെ വെള്ളമടിക്കാന്‍ പറ്റുന്നില്ല...
പിന്നെ സമര്‍-പ്പണം, നല്ല അഭിപ്രായം പറഞ്ഞില്ലേല്‍, നിങ്ങളെ പോസ്റ്റിട്ടു നാറ്റിക്കുമെന്ന് ഞാന്‍ എല്ലാവരോടും രഹസ്യമായി പറഞ്ഞു...ഫലം, അവരെന്നെ പരസ്യമായി പുകഴ്ത്തിപ്പറഞ്ഞു...
@കുമാരന്‍: സൂക്ഷിച്ചിരുന്നോ...ഡ്യൂട്ടിഫ്രീയില്‍ നിന്ന് ഒരു വോഡ്ക മേടിക്കാന്‍ ഓര്‍മിപ്പിക്കണമെന്നു ഞാന്‍ പറഞ്ഞപ്പോള്‍, ഭാര്യ ചോദിച്ചു ആര്‍ക്കാന്നു...ഞാന്‍ സത്യം പറഞ്ഞു പോയി...കക്ഷി എന്തായാലും ഒന്നിരുത്തി മൂളിയിട്ടുണ്ട്...തൊടുപുഴയില്‍ വെച്ച് വല്ലതും കിട്ടാണെങ്കീ മേടിച്ചോ...
@കൃഷ്ണകുമാര്‍: നന്ദി....
@മോഹനം: അത് ശരിയാ...പ്രാര്‍ഥനക്ക് നന്ദി...ഇനിയെന്നാ നമ്മുടെ മീറ്റ്...
@സ്മിത: അന്ന് FFCയില്‍ ഞങ്ങളെ കണ്ടപ്പോ, തേങ്ങ ചിരകി വാങ്ങിയ പാക്ക് കണ്ടില്ലേ...ഇപ്പൊ മനസ്സിലായോ, ചാണ്ടിയുടെ ബുദ്ധി!!! പൂക്കള്‍ക്ക് നന്ദി...അടുത്ത ബ്ലോഗ്ഗേഴ്സ് മീറ്റിനു കാണാം...
@ഇടിക്കുള: ഉണ്ട് ഇടിക്കുളെ..."ഭാര്യമാരെ സൂക്ഷിക്കുക" എന്ന് കേട്ടിട്ടില്ലേ....
@സഞ്ജീവ്: എന്തിന്റെ ആനിവേഴ്സറി വിഷസ് ആണ് കള്ളസ്വാമീ...എന്തായാലും നന്ദി...

Vayady said...

ഈ പോസ്റ്റില്‍ ചാണ്ടിക്കുഞ്ഞ് ചോദിച്ചതിനുള്ള മറുപടിയാണ്‌ താഴെ.
*എല്ലാ ദിവസവും രണ്ട് നേരം വീതം നിങ്ങളെ പുകഴ്ത്തിപ്പറയണോ? എങ്കിലത് വെറും കൃതിമത്വം മാത്രമാവില്ലേ.?
രണ്ടു നേരവും മരുന്നു കഴിക്കുന്നതു പോലെ കൃത്രിമമായി പറഞ്ഞിട്ട് ഒരു കാര്യവുമില്ല ചാണ്ടി. അതിലെ പൊള്ളത്തരം ഏതു പെണ്ണിനും എളുപ്പം മനസ്സിലാവും. മനസ്സില്‍ യഥാര്‍ത്ഥ സ്നേഹം ഉണ്ടെങ്കില്‍ വാക്കുകളിലൂടെയും അല്ലാതേയും അതു വേണ്ടുവോളം പ്രകടിപ്പിക്കാനാകും. അത് ഒരിക്കലും കൃത്രിമമാവില്ല.
*പിന്നെ ബോസ്സിന്റെ ആട്ടും തുപ്പും സഹിച്ചു പകലന്തിയോളം പണിയെടുത്തു വീട്ടില്‍ വരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് നിങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടോ?
മിക്ക സ്തീകളും ജോലി ചെയ്യുന്ന ഇക്കാലത്ത് ഇത് പുരുഷന്മാരുടെ മാത്രം പ്രശ്‌നമല്ല. ഇനി ജോലിക്കു പോകാതെ വീട്ടിലിരിക്കുന്ന ഭാര്യയാണെങ്കില്‍ തീര്‍ച്ചയായും ഭര്‍ത്താവിന്റെ പ്രശ്-നങ്ങള്‍ മനസ്സിലാക്കുകയും സ്നേഹവും, പരിഗണനയും നല്‍കുകയും വേണം. തിരിച്ചും ഇതൊക്കെ വേണം. വീട്ടിലിരിക്കുന്നതു കൊണ്ട് ഭാര്യക്ക് പണിയൊന്നു ഇല്ലെന്നും ഇതൊന്നും അര്‍ഹിക്കുന്നില്ലെന്നും കരുതുന്നത് ശരിയല്ല.

ഭര്‍ത്താവിന്റെ വ്യക്തിത്വത്തെ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്ന ഒരു നല്ല ഭാര്യയെ കിട്ടിയ ചാണ്ടി ഭാഗ്യവാനാണ്‌. ഇത്രയും സരസനും സുഡോക്കോ വിദഗ്ദ്ധനുമായ ഒരു ചുള്ളനെ ഭര്‍‌ത്താവായി കിട്ടിയ ഷിജിയും തീര്‍ച്ചയായും ഭാഗ്യവതി തന്നെ.

തമാശയാണെങ്കിലും ഭാര്യാഭര്‍‌ത്താക്കന്മാര്‍ക്ക് നല്ലൊരു സന്ദേശം അടങ്ങിയ ഈ പോസ്റ്റിന്‌ നന്ദി.
Family photo നന്നായിട്ടുണ്ട്.

Manoraj said...

ഭാര്യയെ വെറുതെ പുകഴ്തി പറയുകയും തന്റെ തെറ്റുകൾ മന:പൂർവ്വം പൂഴ്തിവെക്കുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് തെറ്റ് തന്നെ വായാടീ. പക്ഷെ, വായാടി ഉൾപ്പെടെ എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നതാണ് ഭർത്താവിന്റെ പുകഴ്തലും നല്ല വാക്കുകളും. അപ്പോൾ ഒരു പരിധി വരെ നല്ല കുടുംബജീവിതത്തിൽ പരസ്പര ബഹുമാനവും പ്രശംസകളും നല്ലത് തന്നെ. രണ്ടാമത് പറഞ്ഞത് ബോസുമാരുടെ ആട്ടും തുപ്പും ഇന്ന് സ്ത്രീജീവനക്കാർക്കുമുണ്ട് എന്നിരിക്കിൽ വായാടി പറഞ്ഞതിനോട് 101% യോജിക്കുന്നു.

ചാണ്ടിക്കുഞ്ഞ് said...

@വായാടി: "മനസ്സില്‍ യഥാര്‍ത്ഥ സ്നേഹം ഉണ്ടെങ്കില്‍ വാക്കുകളിലൂടെയും അല്ലാതേയും അതു വേണ്ടുവോളം പ്രകടിപ്പിക്കാനാകും".
അതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു...പണ്ടൊരു "അയലത്തെ അദ്ദേഹം" എന്ന സിനിമ ഇറങ്ങിയിരുന്നു...അതില്‍ സിദ്ദിക്കിന്റെ റോള്‍ ഓര്‍ക്കുക...ജയറാമിന്റെയും...
പിന്നെ എന്റെ തല സീലിംഗ്-ഇല്‍ മുട്ടീട്ടോ...
@മനോരാജ്: കല്യാണം കഴിഞ്ഞിട്ടും ഇത് തന്നെ പറയണേ....ഹ ഹ...

jayanEvoor said...

ഞാൻ ഫോളോവർ ആയി ജാണ്ടീ....
മറുമൊഴികൾ നോക്കിയാ സാധാരണ ബ്ലോഗ് വായന. പിന്നെ ജാലകം.
രണ്ടിലും കണ്ടില്ല. ഇനീപ്പോ അനുയായിയാകാം, അല്ലാണ്ടെന്നാ ചെയ്യും!
തകർപ്പൻ പോസ്റ്റ്!
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ!”
ഹ!!!

ചാണ്ടിക്കുഞ്ഞ് said...

@ജയന്‍: ഗതി കെട്ടാ ബ്ലുലി (ബ്ലോഗ്‌ പുലി) ബുല്ലും തിന്നും...എന്തായാലും ഞാന്‍ ഈ ശുഭമുഹൂര്‍ത്തത്തിനായി എത്ര നാളായി കാത്തിരിക്കുന്നു...നന്ദി ഡാക്കിട്ടറെ...

Wayanadan said...

randu perkum vivaha varshika ashamsakal. Shijiyku pattiya oru abadhathinte dashabadham. nalla post. adutha postnayi kathirikunnu.

SULFI said...

ഹും. എന്റെ ബ്ലോഗില്‍ വന്നു , എന്റെ കുടുംബം കുട്ടിച്ചോറാക്കി, എന്നിട്ടിപ്പോള്‍ ഇവിടെ ഇരുന്നു ഞെളിയുന്നു. സമാധാനമായല്ലോ അല്ലെ.
കൊച്ചുകള്ളാ. ആളൊരു സുന്ദരക്കുട്ടപ്പനാണ് കേട്ടോ. ഇത്ര ഗ്ലാമര്‍ ഉണ്ടെന്നു കരുതിയില്ല.
(ഇത്ര സുഖിപ്പിക്കുന്നത് എന്റെ പോസ്റ്റില്‍ വന്നു ആ കമന്റ് തിരുത്തുവാന്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഞാന്‍ അത്തരക്കാരനല്ല കേട്ടോ)

പതിവ് നര്‍മം പ്രതീക്ഷിച്ചാ തുടങ്ങിയത്. (പിന്നെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഒക്കെ എഴുതാന്‍ അറിയാമല്ലേ) പക്ഷെ ഇതൊരു നല്ല ജീവിത കഥയല്ലേ. ഇഷ്ടായി. ചീറ്റിപോയിട്ടോന്നുമില്ലട്ടോ . നന്നായിട്ടുണ്ട്.

ധീരതക്കുള്ള അവാര്‍ഡ്‌ കൊടുക്കാനാലോചിച്ചതാ ഞാന്‍ തന്റെ 'അഗ്നിസാക്ഷിണിക്ക്'. പാവം എത്രയാന്ന് വെച്ചാ ഒരാളെ സഹിക്കുക.

ആശംസകള്‍ ഇരുവര്‍ക്കും, ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാന്‍ ഭാഗ്യമുണ്ടാവട്ടെ. കൂടെ കുരുന്നുകള്‍ക്ക് രണ്ടാള്‍ക്കും "പഞ്ഞി മുട്ടായിയും" (അതൊക്കെ അറിയുമോ ആവോ?)

ഫോട്ടോ അടിപൊളി ആയിട്ടുണ്ടുട്ടോ. (പടച്ചോനെ എന്റെ കെട്ട്യോളും ഇനി പറയുമോ ഇത് പോലെ ഒരെണ്ണം? അല്ലെ അത്യാവശ്യം തരികിട കളിച്ച് ജീവിച്ചു പോവാണേ.. )

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആദ്യം വിവാഹ വാര്‍ഷികാശംസകള്‍ .സുഡാക്കോ(വൈഫിനു കണക്കെന്നുവെച്ചാല്‍ ജീവനാ അതിന്നാല്‍ ഞാനും വിട്ടുകൊടുക്കാറില്ല.ഫലം തോല്‍‌വി തന്നെ)ശരിക്കും ആസ്വദിച്ചു.കലക്കന്‍ !.

ചാണ്ടിക്കുഞ്ഞ് said...

@വയനാടന്‍: ആശംസകള്‍ക്ക് നന്ദി...എന്നാലും എന്നോടിത് തന്നെ വേണം...നമ്മള്‍ രണ്ടു പേരും ഒരേ തൂവല്‍പ്പക്ഷികളല്ലേ...കൂട്ടുകാരണ ഒറ്റിക്കൊടുക്കരുത്...അടുത്ത വെള്ളമടിക്കു കാണാം
@സുള്‍ഫി: കുട്ടിച്ചോറായല്ലോ അല്ലെ...ഇനിയിപ്പോ ധൈര്യമായി പഴയ കാമുകിയുമായി സൊള്ളാമല്ലോ...എനിക്കിത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ...സുഖിപ്പിച്ചതിനു നന്ദീണ്ട് ട്ടോ...
@സഗീര്‍: "കണക്കനെ" ജീവനാന്നാ ആദ്യം വായിച്ചേ..ഹ ഹ...ആശംസകള്‍ക്ക് നന്ദി...ഇനിയെന്നാ നമ്മുടെ അടുത്ത കൂട്ടിമുട്ടല്‍...സമ്മര്‍ പ്ലാന്‍ തകര്‍ന്നു!!!

തെച്ചിക്കോടന്‍ said...

വിവാഹ വാര്‍ഷികാശംസകള്‍

വിനയന്‍ said...

ആദ്യമായി ആശംസകള്‍ അറിയിക്കട്ടെ...ഇനി,ബാച്ചിയായ ഞാന്‍ ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ അത് തെണ്ടിത്തരം ആവുകയല്ലേ ഉള്ളു. ഞാനെന്തൊക്കെ അനുഭവിക്കാന്‍ കിടക്കുന്നു. അന്നൊരുനാള്‍ വന്നു ഞാന്‍ ഈ ചോദ്യത്തിന് മറുപടിക്കാം...മറുചോദ്യത്തിനും അങ്ങനെ തന്നെ...

vinus said...

ഇത്തവണ ഗൾഫീന്ന് വന്നപ്പൊ അമ്മയും സുഡോക്കുവിനു മുമ്പിൽ ഇരുന്ന് പുകയുന്നത് കണ്ടു
മാത്രുഭുമിയിലും വരുന്നുണ്ട് ഇത് പട്ടിണികിടക്കാൻ താല്പര്യമില്ലാത്തോണ്ട് വെല്ലുവിളിക്കാൻ പോയില്ല.ശകലം വൈകിയാലും വിവാഹ വാർഷികാശംസകൾ.അചന്ദ്രതാരം സകുടുംബം സന്തോഷത്തോടെ വാഴുകാ.
ഏത് പൊലീസുകാരനും ഡോക്ടറാവാന്‍ പറ്റും...എന്‍ജിനീയര്‍ ആവണമെങ്കിലേ, മിനിമം തലയിലെ ഒരു നിലയിലെങ്കിലും ആള്‍താമസം വേണം". ഇതിനെ പറ്റി അഭിപ്രായ വിത്യാസം പറയാൻ ചങ്കൂറ്റമുള്ള് ഡോക്ട്ടർമാരാരും ഇല്ലേ ബൂലോ‍കത്ത് ?

ചാണ്ടിക്കുഞ്ഞ് said...

@തെച്ചിക്കോടന്‍: നന്ദി...തൊടുപുഴയില്‍ കാണാന്‍ പറ്റോ...
@വിനയന്‍: വരാന്‍ പോകുന്ന വേണ്ടാതീനങ്ങള്‍ ഹൈവേയില്‍ തങ്ങില്ലല്ലോ...ഗാത്തിരുന്നു ഗാണാം...
@വിനൂസ്: നന്ദി ആശംസകള്‍ക്ക്...അമ്മയും രണ്ടു കല്പ്പിച്ചാണോ?? അപ്പോ നമ്മുടെ മുന്‍തലമുറയിലും ഇമ്മാതിരി നാടകങ്ങളൊക്കെ നടക്കുന്നുണ്ട്...ഹ ഹ...

Suraj said...

അല്പം താമസിച്ചു പോയി.. എങ്കിലും ഇരിക്കട്ടെ. വിവാഹ വാര്‍ഷികാശംസകള്‍ !!

Naushu said...

ആശംസകള്‍!!!

ഷിബു ചേക്കുളത്ത്‌ said...

happy anniversary chandychaaya. innanu (15 june) enteyum wedding anniversary.mahaanmaarude wedding eppozhum june maasatthilaayirikkum.

ശ്രദ്ധേയന്‍ | shradheyan said...

ഞാനും താമസിച്ചു. ആശംസകള്‍ ആശംസകള്‍...

വഴിപ്പോക്കന്‍ said...

ചാണ്ടിച്ചായാ...പത്താം വാര്‍ഷികത്തിനു വൈകി വരുന്ന ആശംസകള്‍. ഇനിയും ഒരുപാടൊരുപാടു വര്‍ഷങ്ങള്‍ ഇതിലും സന്തോഷകരമായി കടന്നു പോകട്ടെ...!

ചാണ്ടിക്കുഞ്ഞ് said...

@സുരാജ്: താമസിച്ചാലും കുഴപ്പമില്ല...ആശംസിച്ചല്ലോ, അത് മതി...
@നൌഷു: നന്ദി...
@ഷിബു: അതെന്തായാലും നന്നായി...എനിക്കൊരു കൂട്ടായല്ലോ...മഹാന്മാരുടെയല്ല, തെണ്ടികളുടെ കല്യാണമാ ജൂണില്‍...കന്നിമാസം പട്ടികള്‍ക്ക് മാറ്റി വെച്ചിരിക്കുന്ന പോലെ...
@ശ്രദ്ധേയന്‍: കുഴപ്പമില്ലെന്നെ...ബെറ്റര്‍ ലേറ്റ്, ദാന്‍ നെവെര്‍...
@വഴിപ്പോക്കന്‍: ആത്മാർഥമായ ആശംസകള്‍ക്ക് നന്ദിയുണ്ട് വഴിപ്പോക്കാ...എന്നാലും അതു ഒരുപ്പോക്കാകാതിരുന്നാ മതി...

(കൊലുസ്) said...

happy wedding anniversary. convey my regards2aunty.thanx4ur comment on my blog/post. keep blogging.

എറക്കാടൻ / Erakkadan said...

ആ ചേച്ചിയെ സമ്മതിക്കണം ....പത്ത് കൊല്ലം സഹിച്ചില്ലേ .... ചാണ്ടിച്ചനെ കാണാന്‍ ഒരു ശശി തരൂര്‍ ലുക്ക് ഉണ്ടല്ലോ ?
എന്താ തോക്കായുള്ള നില്‍പ്. ഉദ്ദേശം ..അത് വേണ്ട ..അയ്യേ ...

ചാണ്ടിക്കുഞ്ഞ് said...

@കൊലുസ്: തീര്‍ച്ചയായും എല്ലാ ആശംസകളും വരവ് വെച്ചിരിക്കുന്നു...ആന്റി ഈ കമന്റ് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@എറക്കാടന്‍: കാണാന്‍ പോകുന്ന പൂരം ഞാന്‍ പറഞ്ഞറിയിക്കണോ...2020 -ഇല്‍ പത്താം വാര്‍ഷികത്തില്‍ എറക്കാടന്റെ പോസ്റ്റില്‍ ഞാന്‍ ഇതേ കമന്റ് റിപ്പീറ്റ് ചെയ്യുന്നതായിരിക്കും...
ശശി തരൂര്‍ ലുക്കുണ്ടല്ലോ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം??? സംശയം വേണ്ട, പുള്ളി ആ സമയത്ത് ഇംഗ്ലണ്ടില്‍ പഠിക്കുവായിരുന്നു...ശശി തരൂരിന് എന്റെ ലുക്കാ എന്ന് പറയുന്നതായിരുന്നു ഉചിതം :-)
പിന്നെ ആ ഫോട്ടോ, ഉദ്ദേശം ലളിതം, "വെടിവെപ്പ്" തന്നെ....
കോഴിക്ക് ബ്രാ മേടിക്കണോ എന്ന് നോക്കുന്ന പോലെ, ആ "സാധനം" നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി...എപ്പോഴെങ്കിലും കുറിച്ച് കിട്ടുമോ??

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വിവാഹ വാര്‍ഷീക ആശംസകള്‍ ... ചാണ്ടികുഞ്ഞേ ...

ഇക്കു..... said...

ചാണ്ടി കുഞ്ഞേ...സുഡോകു കൊള്ളാം കേട്ടോ...ഇനിയെങ്കിലും ആ പാവത്തിനെ കുത്തി നോക്കുമ്പോ സൂക്ഷിക്കണം കേട്ടോ..ഹും...സുഡോകു ന്‍റെ ഗുണപാഠം, ചോദ്യം, മറുചോദ്യം,വാല്‍ക്കഷണം എല്ലാം നന്ന്...പിന്നേ "ഇപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു. ആ സുഡോകു വേറെയാരേക്കൊണ്ടെങ്കിലും അവള്‍ സോള്‍വ് ചെയ്യിച്ചതാണോ!!!"
തിരിച്ചു കുത്ത് കൊണ്ടിട്ടും..മതിയായില്ലേ ചാണ്ടി കുഞ്ഞു...
"മാനസികപ്രശ്നമുള്ള പേഷ്യന്റ്സിനെ പേഷ്യന്‍സോടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവള്‍ക്കറിയാം"...ഇത് കലക്കി...മാഷെ...ചിരിക്കാന്‍ ഇടയ്ക്കു ഈ വഴി വന്നു പോകാറുണ്ട്..കേട്ടോ...ഇനീം എഴുതുക...ഇക്കുന്റെ ആശംസകള്‍...
പിന്നേ..ഇച്ചിരി വൈകി ആണേലും .ചാണ്ടി കുഞ്ഞിനും (എന്താ പഞ്ചിംഗ്!!) പാവം ലേഡി ഡോക്ടര്‍ക്കും ആശംസകള്‍..കൂടെ പ്രാര്‍ത്ഥനയും....നല്ല കുടുംബചിത്രം !!!

ചാണ്ടിക്കുഞ്ഞ് said...

@സുനില്‍: നന്ദി, സുനിലേ...പിന്നെ നമ്മുടെ സമ്മര്‍ മീറ്റ് വേണ്ടാന്നു വെച്ചോ!!! ഞാന്‍ നെരൂദയുടെ കവിതകളെപ്പറ്റി ഒരു പ്രഭാഷണം നടത്തണമെന്ന് വിചാരിക്കുന്നു...ഹ ഹ...
@ഇക്കു: ഇത്രയും വിശദമായി കമന്റിയതിനു നന്ദി...ചിരിക്കാന്‍ വേണ്ടി ഇവിടെ വരാറുണ്ടെന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷവും, അഭിമാനവും, നല്ല അഹങ്കാരവും തോന്നുന്നു...ഇക്കുവിന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കാമെന്നു ഇതിനാല്‍ ഉറപ്പുന്നു....

Abdulkader kodungallur said...

അപ്പോ...ചാണ്ടിക്കുഞ്ഞ് ആളൊരു തോണ്ടിക്കുഞ്ഞാണല്ലെ.
പാവം നല്ലപാതിയെ എപ്പോഴും ഇങ്ങനെ തോണ്ടികൊണ്ടിരിക്കണം .നന്നായി രസകരമായിരിക്കുന്നു,എഴുത്തും നിങ്ങളുടെ കുടുംബ ഫോട്ടൊയും.

ചാണ്ടിക്കുഞ്ഞ് said...

നന്ദി കാദറിക്കാ...പിന്നെ ചട്ടീം കലോമായാല്‍ തട്ടീം മുട്ടീം ഇരിക്കണ്ടേ...ഇടയ്ക്കിടെ ഒന്നു തോണ്ടിയില്ലേലും പിണങ്ങിയില്ലേലും പിന്നെ ജീവിതത്തിനെന്തു രസം!!! പിണക്കം മാറുമ്പോഴുള്ള സ്നേഹത്തിനു അതീവ മാധുര്യമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ!!!

ഇനിയും ഇവിടെ വരണമെന്നും, അഭിപ്രായം പറയണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...

സഖി said...

ചാണ്ടീ, ഞാനെത്തി. സുഡോകു വായിച്ചു, ഇഷ്ട്ടപ്പെട്ടു.
Wishing you both a Happy Wedding Anniversary. Family photo നന്നായിട്ടുണ്ട്.

സഖി said...

പക്ഷെ, ഇപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു. ആ സുഡോകു വേറെയാരേക്കൊണ്ടെങ്കിലും അവള്‍ സോള്‍വ് ചെയ്യിച്ചതാണോ!!!
വൈഫ്‌ തനിയെ സോള്‍വ്‌ ചെയ്തതാണ് ചാണ്ടീ, ബുദ്ധിമാനായ തങ്ങളുടെ കൂടെയല്ലേ ജീവിക്കുന്നത്.

വഷളന്‍ | Vashalan said...

ജ്യാണ്ടീ, എന്താ ഈ സുഡോക്കു? ഇങ്ങനെ ചില കള്ളികളൊക്കെയിട്ട് നമ്മള്‍ ബുദ്ധിമാന്മാര്‍ തീപ്പെട്ടിക്കൊള്ളിയും കല്ലിന്‍ കഷണവും പെറുക്കി വച്ച് ബീഡിയും കുടിച്ചിരുന്നു പണ്ട് കളിച്ചതല്ലേ? അതൊക്കെ പേപ്പറില്‍ വരാനും തുടങ്ങിയോ?

പത്താം വാഷികാശംസകള്‍
ഞെളിഞ്ഞു നിപ്പാണല്ലോ, നല്ല പടം.

ഞാനും ഭാര്യയും സുഡോക്കു അല്ല 'ഒടക്ക്' ആണ് കളിക്കുന്നത്. നല്ല രസമാ..

കുസുമം ആര്‍ പുന്നപ്ര said...

സുഡോക്ക ജയിക്കാന്‍
ഭാര്യക്കും പറ്റും എന്നുള്ളത്
കണ്ടല്ലോ. അതുമതി .രണ്ടുപേര്‍ക്കും
വിവാഹ വാര്‍ഷിക ആശംസകള്‍ !
സുഡോക്ക ജയിച്ച ഭാര്യക്കും
പ്രത്യേക ആശംസ !

എന്‍.ബി.സുരേഷ് said...

ഇപ്പോ മനസ്സിലായി, അടി തെറ്റിയാൽ ആനയല്ല ചാണ്ടിക്കുഞ്ഞും സബോള പൊളിക്കുമെന്ന്. ഞാൻ ഏതായാലും ഭാര്യയെ ഈ പോസ്റ്റ് കാണിക്കില്ല. ചാണ്ടിക്കുഞ്ഞിന്റെ ചോദ്യവും വാൽക്കഷണവുമൊക്കെ കണ്ടിട്ട്... വേണ്ട എന്തിനാ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വി.ഐ.പി.കമ്പനിക്കാർക്ക് കൊടുക്കുന്നത്. പിന്നെ ചാണ്ടിക്കുഞ്ഞ് പറഞ്ഞപ്പോ ഞാൻ ഒന്നു ഞെട്ടി. ജൂലൈ 4ന് ഞങ്ങളുടെ 10 തമ്മിലടി വർഷം പൂർത്തിയാവുന്നു. ഇനി അതിന് വല്ല ഉണിയാർച്ച പുരസ്കാരവും ആവശ്യപ്പെടുമോ ആവ്വോ?

ചാണ്ടിക്കുഞ്ഞ് said...

@സഖി: നന്ദ്രി...വാഴ്ക...എല്ലാ ആശംസകള്‍ക്കും നന്ദി...പിന്നെ ബ്ലോഗിനെ പിന്‍തുടരാന്‍ തീരുമാനിച്ചതിനും...പിന്നെ സുഡോകു, അവള്‍ സോള്‍വ് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ..."മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും...." എന്നല്ലേ. ദൈവമേ, എന്റെ അഹങ്കാരത്തിന് എന്നെങ്കിലും ഒരു അന്ത്യമുണ്ടാകുമോ!!!
@വഷളന്‍: അത് തന്നെ...അതിന്റെ പുതിയ അവതാരം!!! പിന്നെ ഭാര്യയുമായി കളിക്കുന്ന "ഒടക്ക്" കളിയെന്താന്നു എനിക്ക് മനസ്സിലായി...
@കുസുമം: നന്ദി, ചേച്ചീ, എന്റെ ബ്ലോഗില്‍ ആദ്യമായി വന്നതിനും, അഭിപ്രായം പറഞ്ഞതിനും...ഇനിയും വരണം, പ്രോത്സാഹിപ്പിക്കണം...
@സുരേഷ്: നന്ദി..സുരേഷ് ജി...എന്റെ എളിയ ബ്ലോഗ്‌ വിസിറ്റ് ചെയ്തതിനും കമന്റിയതിനും...അപ്പോ ജൂലൈ 4നു എല്ലാ ആശംസകളും, മുന്‍കൂറായി...അന്നത്തെ പത്രത്തില്‍ ഞാന്‍ വിശദമായി നോക്കിക്കോളാം..."ഭാര്യയുടെ ഉലക്കക്കടി കൊണ്ട് വിശ്വവിഖ്യാത ബ്ലോഗ്ഗര്‍ ആശുപത്രിയില്‍" എന്ന വാര്‍ത്ത ഉണ്ടോന്നു...ഹൈ..ഹൈ..

Jishad Cronic™ said...

നല്ല കുടുംബം, നല്ല ഫോട്ടോ.

chiruthakutty said...

വളരെ നന്നയിട്ടുണ്ട് അനുഭവം
സമയം കിട്ടുമ്പോള്‍ ഓര്‍ക്കുക നമ്മളും ഇവിടൊക്കെത്തന്നെ ഉണ്ടെ ..
ചിരുതക്കുട്ടി

ചാണ്ടിക്കുഞ്ഞ് said...

@ജിഷാദ്: നന്ദി...ഒരുപാടൊരുപാട്...
@ചിരുതക്കുട്ടി: നന്ദി...ചെറിയ മനസ്സിലും ഒരുപാട് വലിയ ചിന്തകളുണ്ടെന്നു മനസ്സിലായി, മോളുടെ ബ്ലോഗ്‌ വായിച്ചപ്പോള്‍...എല്ലാ ആശംസകളും...

jayarajmurukkumpuzha said...

hridhayam niranja aashamsakal..........

ഉമ്മുഅമ്മാർ said...

പെണ്ണുങ്ങളെ കുറ്റം പറയൽ ആണുങ്ങൾക്കൊരു ത്രില്ലാണല്ലെ അധികം കളിക്കല്ലെ... മോളെ ഒരു മണിക്കൂറ് നോക്കാൻ ആകാത്ത ആളാ വീംബീളക്കുന്നെ... ഏതായാലും പത്തു വർഷം സഹിച്ചില്ലെ... ഇയാളെ അവൾക്ക് എന്റെ വക ഒരു അഭിനന്ദനം.. വിഹാഹ ആശംസകൾ...

chithrangada said...

ചാണ്ടിക്കുഞ്ഞേ,ഞാനിവിടെ ആദ്യമായാണ്!!ഇത്രയും നാള് ഞാന് എന്താണു വരാഞ്ഞത് എന്നാണു
വ്യ്ക്ലബ്യം(അങ്ങനെത്തന്നെയല്ലേ പറയ്യാ....)നന്നായി.പിന്നെ ചാണ്ടിക്കുഞ്ഞ് ചുള്ളനാനെന്നു ഞാനും കൂടി പറഞ്ഞു സുഖിപ്പിക്കുന്നില്ല.വാമഭാഗവും കുട്ടികളും നന്നായിട്ടുണ്ട്.പോസ്റ്റ് നന്നായിട്ടുണ്ട്.
ഹാസ്യത്തിന്റെ മേമ്പോടിയിട്ട്,.പത്ത് കൊല്ലത്തെ സഹനത്തിന് ഭാര്യക്ക് ധീരതക്കുള്ള അവാര്ഡ്
തൊടുപുഴ മീറ്റില് രെക്കമെന്റ്റ് ചെയ്യട്ടെ ?

Anitha said...

നല്ല പോസ്റ്റുകള്‍
ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ചാണ്ടിക്കുഞ്ഞ് said...

@ജയരാജ്: ഹൃദയം നിറഞ്ഞ നന്ദി, സുഹൃത്തേ....
@ഉമ്മുഅമ്മാര്‍: സ്ത്രീശാക്തീകരണത്തിന്റെ മുന്നണിപ്പോരാളിയായ അങ്ങയെ ഞാന്‍ നമിക്കുന്നു...എന്നെ വെടിവെച്ചു കൊല്ലുമോ???
@ചിത്രാങ്കദ: നന്ദി...ഇവിടെ വന്നതിനും, കമന്റിയതിനും, എന്നെ ചുള്ളനെന്നു വിളിച്ചതിനും (ഫോട്ടോഷോപ്പിന്റെ ഒരു മിടുക്കേ...)..."വ്യ്ക്ലബ്യം" എന്നും "വൈക്ലബ്യം" എന്നും പറയാം എന്ന് തോന്നുന്നു...തൊടുപുഴ മീറ്റില്‍ വരുവാണെങ്കില്‍ തീര്‍ച്ചയായും കുറച്ചു തമാശ പറഞ്ഞു, കരയിപ്പിക്കാം...
@അനിത: നന്ദി, ഒരുപാടൊരുപാട്...പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പരമാവധി പരിശ്രമിക്കും...എന്നാലും എല്ലാത്തിനുമില്ലേ പരിധികള്‍!!!

ശ്രീനാഥന്‍ said...

ചാണ്ടിക്കുഞ്ഞേ, ആദ്യായിട്ടാണ് ഇവിടെ, താങ്കൾ എഴുതിയ ചില കമെന്റുകളുടെ രസം പിടിച്ചെത്തിയതാണ്, പിടിച്ചേലും വലുതാ അളേലെന്നു മനസ്സിലായി, സമയം കിട്ടുമ്പോളൊക്കെ വരാം.( വേറെ എന്തരു പണി!) ഈ സുഡോക്കു പോലെ ബുദ്ധി വേണ്ട ഒരു വിനോദത്തിനും പോകില്ലെന്നു ശപഥം ചെയ്ത ഒരാൾ.

ഭൂതത്താന്‍ said...

"ഭാര്യ എന്നെ ചലഞ്ചി. " ഈ പ്രയോഗം "ക്ഷ " പിടിച്ചു ....വിവാഹ വാര്‍ഷികാശംസകള്‍ ..ഇനിയും ഒരു പാട് കാലങ്ങള്‍ സുഡോക്കു പൂരിപ്പിച്ച് ഇങ്ങനെ വാഴട്ടെ

ചാണ്ടിക്കുഞ്ഞ് said...

@ശ്രീനാഥന്‍: ഇപ്പോ നമ്മള്‍ വളരെ പരിചയക്കാരായല്ലോ...അപ്പോ നമുക്ക് നാട്ടില്‍ കാണാം...
@ഭൂതത്താന്‍: നന്ദി ഭൂതത്താനേ...ഇവിടെ വന്നതിനും കമന്റിയതിനും...ഇനിയും വരണം..പ്രോത്സാഹിപ്പിക്കണം...

കണ്ണൂരാന്‍ / Kannooraan said...

"ആരവിടെ? ഈ കണ്ണൂരാനെ പിടിച്ചുകെട്ടി തുറുന്കിലടക്കൂ. എന്നിട്ട് കൊക്കകോള കുത്തിവെച്ചു കൊല്ലൂ"

"എന്നാത്തിനാ സാറേ?"

"നമ്മുടെ ചാന്ടിക്കുഞ്ഞിന്റെ പോസ്റ്റ്‌ വായിക്കാന്‍ വൈകിയതിന്"

lekshmi. lachu said...

പത്താം വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു

..:: അച്ചായന്‍ ::.. said...

ബൂലോകത്തെ കിളവന്മാരായ ബ്ലോഗ്ഗേര്‍സിനു "ബാച്ചി" ഏത് ബാച്ചി ഹിഹിഹി ആശംസകള്‍ .... 10 കൂടി 20 ഉം 100ഉം ഒകെ ആയി അനുഫവിക്കാന്‍ ഇട വരട്ടെ ഹിഹിഹി

Thommy said...

Nannayittundu

നട്ടപിരാന്തന്‍ said...

ചാണ്ടിക്കുഞ്ഞേ.....

വിവാഹം എല്ലാം ഡിസംബര്‍ 31നു വയ്ക്കണം.

എന്തായാലും എന്റെ വക കിടക്കട്ടെ ഒരു നല്ല സൊയബന്‍ വിവാഹദിനാശംസകള്‍.

സുവാര്‍ത്തകള്‍ കേള്‍ക്കാനും, ഒപ്പം നല്ല നാളെകള്‍ ആശംസിച്ചുകൊണ്ടും....

ഒരു നട്ട്സ് & ഫാമിലി

Sabu M H said...

ഇതു നോക്കുമല്ലൊ!

http://neehaarabindhukkal.blogspot.com/2010/02/sudoku.html

ചാണ്ടിക്കുഞ്ഞ് said...

ഉപരിപഠനവുമായി ബന്ധപ്പെട്ടു കുറച്ചു തിരക്കായിരുന്നതിനാല്‍ മറുപടി വൈകിപ്പോയി...ക്ഷമിക്കുക..
@കണ്ണൂരാന്‍: നന്ദി സുഹൃത്തേ....പുതിയ ജനുസ്സിലെ പ്രോമിസിംഗ് എഴുത്തുകാരനാണെന്നറിയാം..എല്ലാ ഭാവുകങ്ങളും...
@ലച്ചു: നന്ദി...പോസ്റ്റ്‌ വായിച്ചതിനും, പിന്തുടരുന്നതിനും...
@അച്ചായന്‍: നൂറു വേണോ അച്ചായാ...അത്രേം പാപം കഴിഞ്ഞ ജന്മം ഫാര്യ ചെയ്തിട്ടുണ്ടാവുമോ??
@തൊമ്മി: നന്ദി...വീണ്ടും വരണേ...
@നട്സ്: നന്ദി....ഡിസംബര്‍ 31നു വച്ചാ, ന്യൂ ഇയര്‍ പരിപാടിയുമായി ക്ലാഷ് ആവില്ലേ....ഇനിയും വരണം....പ്രോത്സാഹിപ്പിക്കണം...

ആളവന്‍താന്‍ said...

അപ്പൊ അങ്ങനെ ഒരു സുഡോക്കു പുരാണവും... കൊള്ളാം. വൈകിയാണെങ്കിലും ഞാനും പറയുന്നു വിവാഹ വാര്‍ഷികാശംസകള്‍. പിന്നെ നമ്മുടെ അവിടേക്ക് ആശാനെ ഇതേ വരെ കണ്ടിട്ടില്ല. സമയവും സന്ദര്‍ഭവും ഒക്കെ ഒത്തു വരുമ്പോള്‍, വരണം എന്ന് തോന്നുമ്പോള്‍ ദേ ഇവിടെ
ക്ലിക്കിയാല്‍ മതി.

anupama said...

Dear Chandikunje,
Good Evening!
Belated Greetings on your tenth wedding anniversary!
Happy Family with happy moments!
Sudoku-I can relate a lot.one of my colleagues is too smart to do it.:)So,naturally I get irritated.I used to try;but now not interested.I have seen people getting busy solving sudoku at airports and stations.
The answers to the last series of questions depend on persons-whether they are chandys or thommans!:)
But then who doesn't like a good word?
So,Chandikunje,you have real sense of humour.
Wishing you a lovely and peaceful night,
Sasneham,
Anu

Akbar said...

പത്തു വര്‍ഷങ്ങള്‍. ആശംസകള്‍

Vayady said...

സുഖം തന്നെയാണോ എന്ന് നോക്കാന്‍ വന്നതാണ്‌.

കുഞ്ഞൂട്ടന്‍ said...

ചാണ്ടിച്ചായോ, ആദ്യമായാണ് ഇവിടെ.
ശരിക്കും ആസ്വദിച്ചു...

"ബ്രെയിന്‍ സെല്ലുകളുടെ ആ കരകര ശബ്ദം.."
ആ പ്രയോഗം പെരുത്ത് ബോധിച്ചു...

ശ്രീനാഥന്‍ said...

തെണ്ടിത്തരങ്ങളൊക്കെ നിർത്തിയോ?

ഹേമാംബിക said...

:-)))

rahool... said...

hey, nice post mate.... n a nice dash of humour.... guess am commentin d first tym, tho i'm a regular reader of ur posts....

keep bloggin .. :)

ആളവന്‍താന്‍ said...

ണ്ടി കുഞ്ഞേ ങ്ങള്‍ ഇതുവരെ വന്നില്ലാട്ടാ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ചാണ്ടിച്ചായോ...വരാന്‍ കുറച്ചു വൈകി...അതാ ലേറ്റായത്..
ആദ്യം തന്നെ ഒരു നൂറായിരം വിവാഹ വാര്‍ഷിക ആശംസകള്‍..
കുറെ നാളായി ഇവിടെ വരണം വരണം എന്നു വിചാരിക്കുന്നു.ടൈം കിട്ടിയില്ല..
പിന്നെ സുഖാണല്ലൊ ല്ലേ...?സുഖായിരിക്കാന്‍ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെ...
അപ്പൊ കാണാം..

നിയ ജിഷാദ് said...

" എന്തായാലും, അവള്‍ക്കു മറക്കാനും പൊറുക്കാനുമുള്ള കഴിവുള്ളതിനാല്‍ ഞാനിപ്പോഴും സുഖകരമായ ദാമ്പത്യജീവിതം നയിച്ച്‌ പോരുന്നു."
ithu ennum thudaratte.
aashamsakal

ചാണ്ടിക്കുഞ്ഞ് said...

ഒരു രണ്ടു മാസം നാട്ടില്‍ ആയിരുന്നതിനാല്‍ നെറ്റ് ഇന്‍-അക്സേസ്സിബിള്‍ ആയിരുന്നു...അതാ മറുപടി തരാന്‍ വൈകിയേ...
@ആളവന്താന്‍: നന്ദി...നാളെ മുതല്‍ ജോലി തുടങ്ങും...പിന്നെ ഇഷ്ടം പോലെ സമയമാ...അപ്പോ വായിച്ചിരിക്കും...
@അനുപമ: നന്ദി...ഒരുപാട്...ഇനിയും വരണം..പ്രോത്സാഹിപ്പിക്കണം...
@അക്ബര്‍: പത്തു വര്‍ഷമായെന്നു തോന്നുന്നേയില്ല കേട്ടോ...വര്‍ഷങ്ങള്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ് പോലെയാ...
@വായാടി: ആണേ....ഇന്നലെ രാത്രി തിരിച്ചെത്തി....ഇനി ഇഷ്ടം പോലെ സമയമാ...
@കുഞ്ഞൂട്ടന്‍: നന്ദിയുണ്ട് കുഞ്ഞൂട്ടാ...ഇനിയും വരണേ...
@ശ്രീനാഥന്‍: ഇല്ല...ഒരു ബ്രേക്ക് എടുത്തതാ...അടുത്തത് ഉടനെ കാച്ചും...
@ഹേമാംബിക: നന്ദി...
@രഹൂല്‍: നന്ദിയുണ്ട് കുട്ടാ...ഇനിയും കമന്റണം...എന്നാലല്ലേ ഞങ്ങള്‍ക്കൊക്കെ ഒരു ഇതൊള്ളൂ...
@റിയാസ്: ദോഹയിലാണേന്നു അറിയാം...എന്നെങ്കിലും നേരില്‍ കാണാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു...എല്ലാ ആശംസകള്‍ക്കും നന്ദി...
@നിയ: നന്ദി...ആ കഴിവല്ലേ സ്ത്രീകള്‍ക്കെന്നും ആ സ്ത്രീത്വം നല്‍കുന്നെ...ഇനിയും വരണം...പ്രോത്സാഹിപ്പിക്കണം...

nowhereboy said...

thakarppan blog.valare ishtappettu.keep writing.all the best.:)

SULFI said...

തിരിച്ചെത്തി അല്ലേ
പുതിയ പോസ്റ്റ് ഒന്നും ആയില്ലേ
അതേ കാത്തിരുന്ന് മടുത്തു
പോരട്ടെ അടുത്തത്
അതോ ബ്ലോഗ് ബന്ദ് പ്രഖ്യാപിച്ചോ ശ്രീമതി

Kanchi said...

I enjoyed reading your blog. I felt that I was not alone in this world. I agree with you, we should appreciate our spouse. If our spouse is happy we will do better at our work and society. We wish you many more Happy married life together with good health, peace and prosperity.

ചാണ്ടിക്കുഞ്ഞ് said...

@നോവേര്‍ബോയ്‌: നന്ദി ഒരുപാട്...വീണ്ടും വരണേ...
@സുല്‍ഫി: ഒരെണ്ണം റെഡിയായി വരുന്നു...ഉടനെ കാച്ചും...നാട്ടിലായിരുന്നു രണ്ടു മാസം...
@കാഞ്ചി: നര്മത്തിനപ്പുറം ഈ പോസ്റ്റിലെ ചിന്ത മനസ്സിലാക്കിയതിനു നന്ദി...പൂച്ചെണ്ടുകള്‍ മാത്രമല്ല, കൂരമ്പുകളും പ്രതീക്ഷിക്കുന്നു...എന്നാലേ എഴുത്ത് നന്നാവൂ...യുക്തിസഹമായ അഭിപ്രായം പറയാന്‍ താങ്കള്‍ക്കു കഴിയുമെന്ന് ഈ കമന്റ് കണ്ടപ്പോള്‍ മനസ്സിലായി...വീണ്ടും വരിക...

ഹാപ്പി ബാച്ചിലേഴ്സ് said...

ചാണ്ടിക്കുഞ്ഞേട്ടാ(ഷീല സ്റ്റൈല്‍),
ഹലോ, നമസ്കാരം. ഈ വഴി രണ്ടു മൂന്നു തവണ പോയിട്ടുണ്ട് കുറച്ചു വായിച്ചിട്ടുമുണ്ട്. ഫുള്‍ സ്ട്രെട്ച്ചില്‍ വായിക്കുന്നത് ആദ്യമായാണ്.
കുമാരണ്ണന്റെ ബ്ലോഗ്‌ മീറ്റ്‌ പോസ്റ്റില്‍ കണ്ടിരുന്നു. പോസ്റ്റ്‌ ഇട്ടു കുറെ കാലം കഴിഞ്ഞെങ്കിലും belated anniversary wishes . നല്ല ഫോട്ടോ. നല്ല രസമായി തന്നെ എഴുതിയിരിക്കുന്നു.
ഇനിയും വരാം. സമയം കിട്ടുവാണേല്‍ ആ വഴി വരൂ
ഇനിയും കാണാം.
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌

Echmukutty said...

വായിയ്ക്കാൻ വൈകി.
ആശംസകൾ വിവാഹ വാർഷികത്തിനും എഴുത്തിനും.......

ഭായി said...

10 വർഷത്തെ താങ്കളുടെ ധീരതയ്ക്കുമുന്നിൽ ഞ്യാൻ തലകുനിക്കുന്നു. ആശംസകൾ.

കണ്ണനുണ്ണി കെട്ടിയോളുടെ എന്തോന്ന് പൂരിപ്പിക്കുമെന്ന്...? ഇവനൊക്കെ ഇത്രയും മോശപ്പെട്ടവനാണോ...?

അജേഷ് ചന്ദ്രന്‍ ബി സി said...

നന്നായിട്ടുണ്ട് ചാണ്ടിത്തരങ്ങള്‍ ..

Ratheesh said...

Chandi kunje super.. Kalakkunnundu.
2 divasam munbanu njan ethu kanunnathu. Achayante blog kollaaaam kalakkunnundu. Onninum oru marayum illathe ezhuthunnathu kondu vatikkanum sukham . ennu thanne njan muzhuvan vayichu theerkkum .....Pinne e malayalathil comment cheyyan enthu cheyyanam

കമന്റടി മോഡറേറ്റര്‍ said...

മറവത്തൂര്‍ കനവിലെ ചാണ്ടിയാണോ എന്ന് സംശയം. ഫാര്യ പേര് വിളിക്കുമ്പോള്‍ സ്പെല്ലിംഗ് mistake വരാതെ നോക്കാരുണ്ടാവും

ummu jazmine said...

എന്നാലും ചാണ്ടീ കഷ്ട്ടപ്പെട്ടു പൂരിപ്പിച്ചു വെച്ച ആ സുഡോക്കു ഒന്നെടുത്ത് നിവര്‍ത്തി നോക്കാതെ....മൂരാച്ചി ഭര്‍ത്താക്കന്മാരെ പോലെ...
ഇവിടൊരാള്‍ എന്‍റെ ബ്ലോഗില്‍ പുതിയ പോസ്ട്ടിട്ടെന്നു പറഞ്ഞാല്‍ ഇടം കണ്ണിട്ടു പോലും നോക്കില്ല അസൂയ....

ajith said...

ശരിയാ..അല്പം പോലും പൊടിപ്പുമില്ല തൊങ്ങലുമില്ല. (ഈ പോസ്റ്റ് ഞാന്‍ കഴിഞ്ഞ വര്‍ഷം തന്നെ വായിച്ചിട്ടുള്ളതാന്നേ!!!)