ചില ആനുകാലിക പ്രശ്നങ്ങള്‍ വേറൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കാനുള്ള എളിയ ശ്രമം...
എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനി നിരോധിക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ, അതോടൊപ്പം തന്നെ സുരക്ഷിതമായ വേറൊരു ബദല്‍ കീടനാശിനി വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേന്ദ്രം നിരോധനത്തിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന ന്യായം തന്നെ ഇത്രയും ചെലവു കുറഞ്ഞതും, ഫലപ്രദവുമായ കീടനാശിനി വേറെ കിട്ടാനില്ല എന്നുള്ളതാണ്. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടാല്‍, വേറൊരു ബദല്‍ മാര്‍ഗമില്ലാത്തിടത്തോളം കാലം, വിളകളുടെ ഉല്പാദനം കുറയുകയോ, പൂര്‍ണമായി ഇല്ലാതാകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചെലവേറിയ ഓര്‍ഗാനിക് സമ്പ്രദായത്തിലേക്ക് കര്‍ഷകര്‍ നീങ്ങേണ്ടി വരും.
എങ്ങനെയായാലും, മലയാളികളുടെ കാര്യം കട്ടപ്പൊക. ഇപ്പോ തന്നെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം മൂലം പൊള്ളി തൊലി പോയ മലയാളിയുടെ കൈ വെന്തുരുകാന്‍ ഇതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കൊണ്ട് കഴിയാം . അല്ലെങ്കില്‍ ഇന്നത്തെ കണ്‍സ്യൂമറിസ്റ്റ് ചിന്താഗതിയില്‍ നിന്നും മലയാളി പുറത്തു വന്നേ പറ്റൂ. നമ്മുടെ പറമ്പിലും, ടെറസ്സിലും, ബാല്‍ക്കണിയിലും ഒക്കെ ഓര്‍ഗാനിക് രീതിയില്‍ പച്ചക്കറികളും, ഇലക്കറികളും വളര്‍ത്തിയെടുക്കാന്‍ മലയാളി തന്റെ ഇച്ചാശക്തിയെ പാകപ്പെടുത്തിയെടുക്കുകയേ നിവൃത്തിയുള്ളൂ.
അല്ലെങ്കില്‍, വൈദ്യുതിയുടെ കാര്യത്തില്‍ കേരളത്തിന് പറ്റിയ പോലൊരു മണ്ടത്തരം വീണ്ടും വേറൊരു വിധത്തില്‍ ആവര്‍ത്തിക്കപ്പെടുകയാകും ഉണ്ടാകുക. സിംഹവാലന്‍ കുരങ്ങു നശിക്കുമെന്ന മുടന്തന്‍ ന്യായം കണ്ടു പിടിച്ചു ബൃഹത്തായ സൈലന്റ് വാലി പദ്ധതി കൊന്നൊടുക്കിയിരുന്നില്ലെങ്കില്‍, ഒരു പക്ഷെ കേരളം ഇന്നൊരു വൈദ്യുതി മിച്ച സംസ്ഥാനമായേനെ. കേരളത്തിന് കിട്ടേണ്ടിയിരുന്ന 2 ജിഗാവാട്ട് (2000 മെഗാവാട്ട്) ന്യൂക്ലിയര്‍ റിയാക്ടറിനെതിരെ കൊടി പിടിച്ചപ്പോള്‍, തമിഴ്നാട് അതടിച്ചു മാറ്റി കേരളത്തിന്റെ തൊട്ടടുത്ത് തന്നെ കൂടങ്കുളത്തു കൊണ്ടു സ്ഥാപിച്ചു. ഇപ്പോ അണുവികിരണസാധ്യതക്ക് ഒരു കുറവുമില്ല, വൈദ്യുതിയൊട്ടു കിട്ടാനുമില്ല എന്നതായി അവസ്ഥ. കക്ഷത്തിലുള്ളതും പോയി, ഉത്തരത്തിലുള്ളത് കിട്ടിയുമില്ല എന്ന് പറഞ്ഞ പോലെ. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി ജനറേഷന്‍ കപ്പാസിറ്റി ഏതാണ്ട് 2200 മെഗാവാട്ടും, മാക്സിമം ഡിമാന്റ് ഏകദേശം 3000 മെഗാവാട്ടും ആണെന്ന് കൂടി അറിയുക. ഈ പദ്ധതികള്‍ വന്നിരുന്നെങ്കില്‍ എത്രയോ വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിക്കാമായിരുന്നു എന്നു കൂടി ആലോചിക്കുക.
ഇനി തരാനുള്ളത് എല്ലാരും കൂടി തന്നോളൂ...നിങ്ങളുടെ തല്ലുകള്‍ ഏറ്റു വാങ്ങാന്‍ ഈ ചാണ്ടിയുടെ ജന്മം ഇനിയും ബാക്കി....

72 comments:
ല്‍ക്കാലം ഈ പണ്ടാര സള്‍ഫാന്‍ നിരോധിക്കട്ടെ . ബാക്കി ചര്‍ച്ച എന്നിട്ടാവാം .
" നമ്മുടെ പറമ്പിലും, ടെറസ്സിലും, ബാല്‍ക്കണിയിലും ഒക്കെ ഓര്‍ഗാനിക് രീതിയില്‍ പച്ചക്കറികളും, ഇലക്കറികളും വളര്‍ത്തിയെടുക്കാന്‍ മലയാളി തന്റെ ഇച്ചാശക്തിയെ പാകപ്പെടുത്തിയെടുക്കുകയേ നിവൃത്തിയുള്ളൂ"
ഇതൊരു നല്ല നിരീക്ഷണം.
പക്ഷെ ഒരപേക്ഷ. ഇങ്ങിനെ സീരിയസ്സായ പോസ്റ്റുകളെഴുതി നന്നായി കളയല്ലേ ചാണ്ടീ. എനിക്കൊരു കമ്പനി മിസ്സാകും .
പത്രങ്ങളില്‍ വരുന്ന പടങ്ങള്‍ കാണുമ്പോള്‍ എന്തിനീ സാധനം എന്ന് തോന്നാറുണ്ട്. പടങ്ങള്‍ കാണാതിരിക്കാന്‍ തന്നെ ശ്രമിക്കാറുമുണ്ട്.
ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നുള്ളതുകൊണ്ട് ആദ്യം ഇതങ്ങു നിരോധിക്കട്ടെ.. അപ്പോള്‍ ബദല്‍ താനെ വരും..
അവസാനം ചാണ്ടിക്കും ബുദ്ധിയുറച്ചു
ഇനി മേലാൽ ഇങ്ങനത്തെ ഗൌരവമായ കാര്യങ്ങളുമായി വന്നാൽ...ങ്ങാ...മനസ്സില്ലാവണ കാര്യം വല്ലോം പറഞ്ഞു താ ചാണ്ടിച്ചായാ...
കാര്യം കറക്റ്റാ ട്ടോ...തികച്ചും പ്രസക്തിയുള്ള കാര്യം..കേന്ദ്രം നിരോധനാവശ്യം തള്ളിക്കളഞ്ഞൂന്ന് ന്യൂസിൽ കേട്ടപ്പോ ഒരൽപ്പം ദേഷ്യം തോന്നാതിരുന്നില്യാ..ഇപ്പ്പ്പൊഴല്യേ കാര്യം പുടികിട്ടിയെ
ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടാല്‍, വേറൊരു ബദല്‍ മാര്‍ഗമില്ലാത്തിടത്തോളം കാലം, വിളകളുടെ ഉല്പാദനം കുറയുകയോ, പൂര്‍ണമായി ഇല്ലാതാകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചെലവേറിയ ഓര്‍ഗാനിക് സമ്പ്രദായത്തിലേക്ക് കര്‍ഷകര്‍ നീങ്ങേണ്ടി വരും.
താങ്കളുടെ ഈ വാദത്തോട് ഒരു കാരണവശാലും യോജിക്കാനാവില്ല മിസ്റ്റർ ചാണ്ടി.ജൈവവളം ഉപയോഗിച്ചു നൂറുമേനി വിളവെടുത്ത ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ നമുക്കു മുന്നിൽ നിൽക്കുമ്പോൾ ഇതുപോലുള്ള മാരകവിഷം തന്നെയാണുചിതമെന്ന വാദഗതിയോട് യോജിക്കാനാവില്ല.
ചാണ്ടിച്ചായനും സീരിയസായോ...?
അങ്ങനെ നുമ്മടെ ചാണ്ടിയും ഉമ്മന്‍ചാണ്ടിയായി!!!
നമ്മുടെ പറമ്പിലും, ടെറസ്സിലും, ബാല്‍ക്കണിയിലും ഒക്കെ ഓര്‍ഗാനിക് രീതിയില്‍ പച്ചക്കറികളും, ഇലക്കറികളും വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം... ബദല്‍ വന്നാലും വന്നില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകതെന്നെ വേണം.
കൂടങ്കുളം റിയാക്ടറില്‍ നിന്നും അണുവികിരണം കേരളത്തിലേക്ക് വരാനോ? അതും കളിയിക്കാവിള ചെക്ക്‌പോസ്റ്റ് കടന്ന്...ചുമ്മാ മണ്ടത്തരം പറയാതെ ചാണ്ടിച്ചാ.........!!!!!!!
ഈ വീക്ഷണകോണ്‍ നന്നായി ഇഷ്ടപ്പെട്ടു. ഇങ്ങനെ വീക്ഷിച്ചിട്ടെങ്കിലും നന്നായെങ്കില്‍. സോറി ചാണ്ടിയല്ല, നമ്മള്‍ ഇന്ത്യക്കാര്‍.
സിംഹ വാലൻ കുരങ്ങുകൾക്ക് മനുഷ്യന് ദ്രോഹമുണ്ടാക്കുന്ന പദ്ധതികളുമായി വരാൻ പറ്റാത്തത് നന്നായി. ;)
എല്ലാ വീക്ഷണങ്ങളോടും യോജിപ്പില്ല. :)
>>എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനി നിരോധിക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ, അതോടൊപ്പം തന്നെ സുരക്ഷിതമായ വേറൊരു ബദല്‍ കീടനാശിനി വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. <<
ഇതിനോട് യോജിപ്പുണ്ട്. ഇതാണ് അടിയന്തിരമായി ചെയ്യേണ്ടത്. ചിലവ് കുറഞ്ഞതാണെന്ന് കരുതി മനുഷ്യ ജീവന്റെ വില അതിലും താഴ്ത്തിക്കെട്ടരുത്.
>>കണ്‍സ്യൂമറിസ്റ്റ് ചിന്താഗതിയില്‍ നിന്നും മലയാളി പുറത്തു വന്നേ പറ്റൂ.<<
ഇതാണ് വേണ്ടത്.
>>സിംഹവാലന്‍ കുരങ്ങു നശിക്കുമെന്ന മുടന്തന്‍ ന്യായം<< സിംഹവാലൻ കുരങ്ങും ജീവിച്ച് പോട്ടെന്ന്. മനുഷ്യൻ മാത്രം പോരല്ലോ ഭൂമിയിൽ?
>>ന്യൂക്ലിയര്‍ റിയാക്ടറിനെതിരെ കൊടി പിടിച്ചപ്പോള്‍, തമിഴ്നാട് അതടിച്ചു മാറ്റി കേരളത്തിന്റെ തൊട്ടടുത്ത് തന്നെ കൂടങ്കുളത്തു കൊണ്ടു സ്ഥാപിച്ചു. ഇപ്പോ അണുവികിരണസാധ്യതക്ക് ഒരു കുറവുമില്ല,<<
അതാണ് ദുരന്തം. ന്യൂക്ലിയർ റിയാക്ടറിന്റെ ഗുണം ഇപ്പോൾ ഫുകുഷിമയിൽ അനുഭവിക്കുന്നുണ്ട് അവർ.
എന്നാലും ചാണ്ടിച്ചാ നമുക്ക് അര്‍മാദിക്കണമെങ്കില്‍ ( തിന്നും കുടിച്ചും) അത് ആരാന്റെ മക്കടെ നെഞ്ചത്ത് വേണ്ട.ആ മക്കളുടെ ഫോട്ടോസ് കണ്ടാല്‍ എന്ത് അഹ്ലാദം,അര്‍മാദം.ദൈവമേ...
ഇത്തരം കീടനാശിനി തളിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ആള്‍ ബാക്കിയായിട്ട് വേണ്ടേ.ഒരു തലമുറയാണു അപ്പാടെ ഇഴഞ്ഞും വലിഞ്ഞും നടക്കുന്നത്.കാണാതിരുന്നു കൂട.
ഇതൊരു നല്ല നിരീക്ഷണം.
തീർച്ചയായും ഇത് മറ്റൊരു വീക്ഷണമാണ്. എങ്കിലും ചാണ്ടിക്കുഞ്ഞേ, എൻഡോസൾഫാന്റെ കാര്യത്തിൽ താങ്കളോട് യോജിക്കാനാവില്ല. തീർച്ചയായും ഓർഗാനിക് രീതി ആലോചിച്ചു തൂടങ്ങേണ്ടി വരും.
ഇപ്പോൾ കൈ മാത്രമല്ല,പലരുടേം മനസ്സും വെന്തുരുകിപ്പോയിട്ടുണ്ട്.കഴിക്കുന്നത് അപ്പടി വിഷം, ശ്വസിക്കുന്ന വായു വിഷം,ഇതിനൊക്കെ ഒരു അവസാനം വരട്ടെ. (ഇതൊക്കെ ആത്മാർഥമായി പറഞ്ഞതാണെന്നു എഴുത്തു കണ്ടിട്ടു തോന്നീല്ല, ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങാൻ ഒരു ശ്രമം പോലെ).
സത്യം പറ ചാണ്ടീ.... ഇത്രേം വിവരമൊക്കെ ഉണ്ടായിരുന്നോ? അതോ എന്‍ഡോസള്‍ഫാന്റെ എഫക്റ്റോ!!
അവിടെയുള്ള ജനങ്ങളെ, അവരുടെ ദുരിതങ്ങളെ കാണാതെയാണോ ചാണ്ടിക്കുഞ്ഞിന്റെ പുതിയ വീക്ഷണങ്ങള്‍...? ആദ്യം എന്‍ഡോസള്‍ഫാന്‍ നിരോധിക്കട്ടെ. അതോടൊപ്പം തന്നെ ചെലവ് കുറഞ്ഞ കീടനാശിനി കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും തുടരട്ടെ....
നമ്മള്‍ സ്വയം പര്യപ്തരാകാന്‍ ശ്രമിക്കുന്നതും നല്ലത് തന്നെ. നമ്മുടെ പറമ്പിലും, ടെറസ്സിലും, ബാല്‍ക്കണിയിലും ഒക്കെ ഓര്‍ഗാനിക് രീതിയിലോ സാമ്പ്രദായിക രീതിയിലോ പച്ചക്കറികളും, ഇലക്കറികളും വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം...എന്നാല്‍, ഉപഭോക്തൃ സംസ്കാരത്തില്‍ നിന്നും മലയാളി മാറാത്തിടത്തോളം ഇതൊക്കെ സാധ്യമാകുമോ എന്നും സംശയം.
കല്ലേറു കൊണ്ട് ഞാന്‍ ആവശ്യത്തിലധികം പുളകിതനായി!!!
ശ്രീ....താങ്കളുടെ നിരീക്ഷണമാണ് സത്യം..."ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങാൻ ഒരു ശ്രമം പോലെ"...സാധാരണ എഴുത്തില്‍ നിന്നും ഒന്നു ഗതി മാറി നോക്കിയതാ...ഇത്രേം കുഴപ്പമാവുമെന്നു വിചാരിച്ചില്ല :-(
ഞാനുദ്ദേശിച്ചത് വായനക്കാരില്‍ എത്തിക്കാന്‍ സാധിക്കാഞ്ഞത് എന്റെ മാത്രം പരാജയമായി ഞാന്‍ കാണുന്നു. ഒരിക്കലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്നു ഞാന്‍ പറഞ്ഞിട്ടില്ല...അതിനു ശ്രമിക്കുന്ന അതേ ആര്‍ജവത്തോടെ മറ്റു പല സാങ്കേതികമാര്‍ഗങ്ങളും കേരളീയരുടെ ഭക്ഷ്യസുരക്ഷയും, ജീവിതനിലവാരവും ഉറപ്പാക്കാന്‍ അവലംബിക്കണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ....
ഇതു വായിച്ച് ചാണ്ടിയെ ഒരു മനുഷ്യവിരോധിയും, സുഖലോലുപനും ആയി മാത്രം ചിത്രീകരിക്കല്ലേ....പ്രിയ നിക്കൂ, ഒരിക്കലും ഈ സമരത്തെ വില കുറച്ചു കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല..."വിദൂരസ്വപ്നങ്ങളിൽ പോലും ജന്മനാടിനെ കാണാൻ ഇഷ്ടപെടാത്തവർ " എന്ന താങ്കളുടെ കമന്റ് എന്നെ വേദനിപ്പിച്ചു...കാനഡയിലേക്കോ, അമേരിക്കയിലേക്കോ, ഓസ്ട്രേലിയയിലേക്കോ കുടിയേറാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമായിരുന്നിട്ടും, കേരളത്തില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ച വ്യക്തിയാണ് ഈ ചാണ്ടി...എല്ലാക്കൊല്ലവും, കേരളത്തില്‍ രണ്ടു മാസം താമസിക്കാനും ഞാന്‍ ഇപ്പോഴും ശ്രദ്ധ വെക്കുന്നു....
കമന്റിയ എല്ലാവര്‍ക്കും ഒരുപാടു നന്ദി...
ഒരു ദുരന്തം കണ്മുന്നില്‍കാണുമ്പോള്‍ അതില്ലാതാക്കാനല്ലേ നാം ശ്രമിക്കേണ്ടത്.കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ? സ്വന്തം കുഞ്ഞുങ്ങള്‍ക്കസുഖം വരുമ്പോള്‍ എല്ലാം വിറ്റു ഭേദമാക്കാന്‍ പറ്റുന്നതെല്ലാം നാം ചെയ്യില്ലേ? ചാണ്ടി ഉദ്ധേശിച്ചത് ചിലപ്പോള്‍ വേറേ തലങ്ങളായിരിക്കാം.പക്ഷേ
പോസ്റ്റ് വായിക്കുമ്പോള്‍ വായനക്കാരന്‍ മനസ്സിലാക്കുന്നതെന്താണെന്നു
ബോധ്യമായിട്ടുണ്ടാകുമെന്ന് കരുതുന്നു.
വിഷമിക്കാതെ ചാണ്ടിച്ചാ... സാരമില്ല. ചാണ്ടിയുടെ ഉദ്ദേശശുദ്ധി ചിലര്‍ മനസ്സിലാക്കിയില്ല!!
മാഷേ... സോറി... പേർസണലായിട്ടെടുക്കല്ലേ
പിന്നിലോട്ട് തിരിഞ്ഞുനോക്കാത്ത പ്രവാസികളുടെ കാഴ്ച്ചപാടുകൾ താങ്കളുടെ പോസ്റ്റിൽ എനിക്കു തോന്നിയപ്പോൾ പറഞ്ഞുപോയതാ...
എന്നെ ബാധിക്കാത്തതൊന്നും എന്റെ പ്രശനമല്ല എന്ന് വരികൾക്കിടയിൽ ഞാൻ വായിച്ചത് എന്റെ തെറ്റ്....ക്ഷമി....
നിന്റെ ഉദ്ദേശ്ശശുദ്ധിയെ തെറ്റിധരിക്കാനിടയായതിൽ നിരുപാധികം ഖേദിച്ചുകൊണ്ട് മേൽ കമന്റ് ഡിലിറ്റുന്നു
sorry once again
സസ്നേഹം
നികു കേച്ചേരി.
ചാണ്ടിക്കുഞ്ഞേ ..ഇനിപ്പോള്‍ ഞാനും കൂടി പറഞ്ഞു വിഷമിപ്പിക്കുനില്ല .
''ഓര്‍ഗാനിക് രീതിയില്‍ പച്ചക്കറികളും, ഇലക്കറികളും വളര്‍ത്തിയെടുക്കാന്‍ മലയാളി തന്റെ ഇച്ചാശക്തിയെ പാകപ്പെടുത്തിയെടുക്കുകയേ നിവൃത്തിയുള്ളൂ.''
പുതിയ ഒരു തുടക്കം ഉണ്ടാവും എന്ന് നമുക്കും കാത്തിരിക്കാം .
ചാണ്ടിയുടെ നിരീക്ഷണങ്ങളോട് കുറേയൊക്കെ യോജിക്കുന്നു. പക്ഷേ എൻഡോസൽഫാൻ ബാധിതപ്രദേശങ്ങളിൽ നിന്ന് എന്ന് പറഞ്ഞ് വരുന്ന പടങ്ങൾ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ആ മനുഷ്യരുടെ ദുരിതത്തിനു കാരണം ഈ കീടനാശിനിയാണെങ്കിൽ അത് തീർച്ചയായും നിരോധിക്കപ്പെടേണ്ടത് തന്നെയാണ്. ഒപ്പം തന്നെ, മനസ്സിലാകാത്ത പല സംശയങ്ങൾ - ആ ഒരു പ്രദേശത്തുനിന്ന് മാത്രമേ ഇത്രയും സീരിയസ്സായ വാർത്തകൾ വരുന്നുള്ളോ? ഇന്ത്യയിലെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന ഒരു കീടനാശിനിയാണ് ഇതെങ്കിൽ മറ്റെവിടെ നിന്നും ഇങ്ങനെയുള്ള വാർത്തകൾ വരുന്നില്ല..? (കൂടുതലായി ഒന്നുമറിയില്ല, എന്റെ അജ്ഞതയാകാം..)
എന്‍ഡോസള്‍ഫാന്‍ വിഷത്തിന് ഇരയായ കുട്ടികളുടെ മുഖം മാത്രം മനസ്സില്‍ നില്‍ക്കുന്നു ചാണ്ടി. അതുകൊണ്ട് തന്നെ ഇപ്പോള്‍ വൈദ്യുതിയെ പറ്റി ചിന്തിക്കുന്നില്ല. ചാണ്ടിയുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കികൊണ്ട് തന്നെയാണ് പറയുന്നത്.
നമ്മെപ്പോലെ തന്നെ ജീവിക്കേണ്ട ജീവനുകളുടെ ദാരുണമായ അവസ്ഥ പത്രങ്ങളിലൂടെ നമ്മള്‍ കാണുമ്പോള്‍ ഒരു ബദല്‍ എന്നതിനേക്കാള്‍ എല്ലാവരും പറഞ്ഞത് പോലെ ആദ്യം നിരോധനം തന്നെയാണ് ആവശ്യം. ഇത്രയും ക്രൂരമായ സംഭവങ്ങള്‍ കണ്ടിട്ടുണ്ടും അറിയില്ല എന്ന് പറയുന്ന നമ്മുടെ നേതൃത്വത്തിന്റെ ധിക്കാരം ആണ് മനസ്സിലാവാത്തത്.
പുതിയ മാറ്റിപ്പിടുത്തം നന്നായി ചാണ്ടിച്ചായ.
എം.ഡി നാലപ്പടിന്റെ ജിദ്ദയിൽ നടന്ന ഒരു പരിപാടിയ്ക്ക് പോയപ്പോൾ അദ്ദേഹം പാറഞ്ഞത് ഓർമ്മ വരുന്നു. വീമാനത്തിൽ യാത്ര ചെയ്യുന്നത് കാറിൽ യാത്ര ചെയ്യുന്നതിനേക്കാൾ 100% സുരക്ഷിതമാണെന്നു.ആണവായുധത്തെ അദ്ദേഹം അങ്ങിനെയാണ് ഉപമിച്ചത്...പുറമെ നിന്ന് നമുക്ക് മറിച്ച് തോന്നുമായിരിക്കും.കേരളത്തിന്റെ വൈദ്യുതിയുടെ കാര്യം പറഞ്ഞപ്പോൾ അത് ഓർമ്മ വന്നു. പക്ഷെ എൻഡോസൽഫാൻ നിരോധിക്കേണ്ടത് തന്നെ..
ഈ വീക്ഷണ കോണം എല്ലാവർക്കും പാകമകില്ല കേട്ടൊ ചാണ്ടിച്ചാ..പലരുടേയും പല വലിപ്പമല്ലേ...!
പിന്നെ ഇതിനെ സമ്മതിച്ചു തരുന്നു...
“ഇന്നത്തെ കണ്‍സ്യൂമറിസ്റ്റ് ചിന്താഗതിയില്‍ നിന്നും മലയാളി പുറത്തു വന്നേ പറ്റൂ. നമ്മുടെ പറമ്പിലും, ടെറസ്സിലും, ബാല്‍ക്കണിയിലും ഒക്കെ ഓര്‍ഗാനിക് രീതിയില്‍ പച്ചക്കറികളും, ഇലക്കറികളും വളര്‍ത്തിയെടുക്കാന്‍ മലയാളി തന്റെ ഇച്ചാശക്തിയെ പാകപ്പെടുത്തിയെടുക്കുകയേ നിവൃത്തിയുള്ളൂ.“
ചാണ്ടികുഞ്ഞേ. സാധാരണ ശൈലി വിട്ടു റൂട്ട് ഇടയ്ക്ക് ഒന്ന് മാറ്റാനുള്ള തീരുമാനം നല്ലത് തന്നയാണ്. but even if you took the easy, talk of the town topic, you rubbed it in the wrong way (presumably).
otherwise, this is a paradigm shift from your usual escapades. But, remember your ardent fans would feel uneasy if you make this route permanent.
ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടാല്‍, വേറൊരു ബദല്‍ മാര്‍ഗമില്ലാത്തിടത്തോളം കാലം, വിളകളുടെ ഉല്പാദനം കുറയുകയോ, പൂര്‍ണമായി ഇല്ലാതാകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.
ചാണ്ടിച്ചായോ ഇത് നിരോധനത്തെ എതിര്‍ക്കുന്നവരുടെ ന്യായമാണ് എന്ന് മാത്രം ഇപ്പോല്‍ പറഞ്ഞ് കൊള്ളട്ടെ!
ഈശ്വരാ ചാണ്ടീ നീയും ......?
കമന്റുകള്‍ ചാണ്ടിയോടുള്ള നിറഞ്ഞ സ്നേഹത്തിന്റെ പ്രതിഫലനമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഞാനെന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങുന്നു....
ചന്തുവിനും, പെരുംതച്ചനും നേരിന്റെ ഭാഷ്യം നല്‍കിയ എംടിയെ മനസ്സില്‍ ഓര്‍ത്താണ് ഈ പോസ്റ്റ് കാച്ചിയത്....പക്ഷെ പണി പാളി :-)
ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്....കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ....എന്നീ കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ പറ്റി!!!
മോനെ ചാണ്ടി,അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്ന് പണ്ടാരോ( ബാലകൃഷ്ണപിള്ള ആണോ ആവോ) എന്ന് പറഞ്ഞത് എത്ര സത്യം ...
പഴയ ചാക്ക് തന്നെ ശരണം ;-)
@@
ഭരണകൂട ഭീകരത തുലയട്ടെ. വിപ്ലവം ജയിക്കട്ടെ.
>>അല്ലെങ്കില്‍ ചെലവേറിയ ഓര്‍ഗാനിക് സമ്പ്രദായത്തിലേക്ക് കര്‍ഷകര്‍ നീങ്ങേണ്ടി വരും<<
ഇതാണോ സാര്‍ ഓര്‍ഗാസം എന്ന് പറയുന്ന ഭീകരന്‍?
**
ചാണ്ടിക്കുഞ്ഞേ, എനിക്കിതാണ് പറയാനുള്ളത്.
വളരേ നന്നായി ചിന്തിക്കാനും ചിന്തിക്കുന്നത് വളരേ വ്യക്തമായി എഴുതാനും കഴിയുന്ന ഒരാളാണ് താങ്കള്‍. ഇതുപോലുള്ള വിഷയങ്ങളേക്കുറിച്ച് ഇനിയും താങ്കള്‍ പ്രതികരിക്കണമെന്നുതന്നെയാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. ഇനി വിഷയത്തിലേക്കു വരട്ടെ.
ഇതു നിരോധിച്ചാലുള്ള ഏറ്റവും വലിയ പ്രത്യാഘാതം നമ്മുടെ രാജ്യത്ത് വെറും തുച്ഛമായ വരുമാനത്തിന് കൃഷിചെയ്യുന്ന ചെറുകിട കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമാണ് (അതായത് രാജ്യത്തെ "തിളക്കമില്ലാത്ത" മറ്റേ പകുതിക്ക്). പട്ടിണിപ്പാവങ്ങളായ അവര്‍ക്ക് വിളനഷ്ടം ഒഴിവാക്കാന്‍ ഒരു ചെലവുകുറഞ്ഞ സംവിധാനം കൂടിയേ തീരൂ എന്നിടത്തോളം ഞാന്‍ യോജിക്കുന്നു. പക്ഷേ സര്‍ക്കാര്‍ അതിനു കണ്ടുവച്ചിരിക്കുന്ന എളുപ്പവഴിയോട് യോജിക്കാന്‍ ഒട്ടും വയ്യ.
കാടുകള്‍ മുക്കിയെടുത്ത് ജലവൈദ്യുതപദ്ധതികള്‍ നിര്‍മ്മിക്കുന്നതിനോട് എനിക്കുയോജിപ്പില്ല. ആണവനിലയങ്ങളാണ് ഉള്ളതില്‍വെച്ച് ഭേദപ്പെട്ട ബദല്‍. ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലേ അവ സ്ഥാപിക്കാവൂ എന്നെനിക്കു തോന്നുന്നു. അങ്ങനെയൊരിടം കേരളത്തില്‍ എവിടെയിങ്കിലും ഉണ്ടെങ്കില്‍ അതിനെ എതിര്‍ക്കേണ്ട കാര്യമില്ല.
പാവം ചാണ്ടിക്കുഞ്ഞ്. എല്ലാരും പറഞ്ഞുപറഞ്ഞ് വയറും മനസ്സും നിറഞ്ഞു. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല.
ചെലവ് ഏറിയ ഓര്‍ഗാനിക് മനസ്സിലായില്ല.
സൈലന്റ് വാലി യെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്. RVG സര്‍ നിങ്ങളെ പഠിപ്പിച്ചിട്ടില്ല അല്ലെ.
Good review.. last 5 years or even before that all this happened and sever damage done to human being........... now you all have sympathy for all, how chivalrous???
കൊച്ചു കൊച്ചീച്ചീ, താങ്കളുടെ കമന്റ് എനിക്കല്‍പ്പം ആശ്വാസം തരുന്നു. ചില നഷ്ടങ്ങള്‍, ഒരുപാട് ലാഭത്തിലേക്കുള്ള വഴിയാണെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നാണു ഞാന്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്....ആത്യന്തികമായി ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയതു കൊണ്ട്, ഞാന്‍ എംഫസിസ് ചെയ്യാനാഗ്രഹിച്ചത് നമുക്ക് നഷ്ടപ്പെട്ട വന്‍വൈദ്യുതപദ്ധതികളെപ്പറ്റിയാണെന്നത് സ്വാഭാവികം...എന്‍ഡോസള്‍ഫാന്‍ അതിലേക്കെത്താനുള്ള ഒരു വഴിയായി തെരഞ്ഞെടുത്തെന്നു മാത്രം....
സപ്നേ...അത് തന്നെയാണ് എനിക്കും മനസ്സിലാവാത്തത്....ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇതിന്റെ ഉപയോഗം കേരളത്തില്‍ പണ്ടേ നിരോധിക്കപ്പെട്ടതാണ്...എന്നിട്ടും പല വഴികളിലൂടെയും ഇത് കേരളത്തില്‍ എത്തുന്നു...ഇതു തടയാന്‍ ശ്രമിക്കുക എന്നതാണ് ഉടനെ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗം...അതിനു പകരം ചര്‍ച്ചകളും, പ്രക്ഷോഭങ്ങളും മാത്രം നടത്തിയിട്ട് കാര്യമില്ല...
സിജോയുടെ കമന്റ് വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്....എന്തു കൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ ഈ വിഷയം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു???
വേലി യില്‍ ഇരുന്ന പാമ്പിനെ എടുത്തു കോ കോ കൊത്താഴത്തു വച്ചെന്നു പറഞ്ഞത് പോലെയായി പാവം ഈ ചാണ്ടിയുടെ കാര്യം ..വേറൊരു ചാണ്ടി ഏതാണ്ടൊക്കെ പറഞ്ഞതിന് വെള്ളം കുടിക്കുകയാണ് ..അപ്പോളാണ് ഈ ചാണ്ടിയുടെ എന്തോ സള്‍ഫാന്‍..ചാണ്ട ല്‍
വല്ല കാര്യവും ഉണ്ടായിരുന്നോ ? :)
finally a voice of reason. People tend to get emotional over policy issue. With all due respect to the kasargod victims. can any one explain to me why it happens only in Kasargod. To the best of my knowledge Endosulfan is widely used in every part of India but why this happens only in Kasargode.Have any studies been conducted on this angle
and to say nothing about the wide media coverage it's gaining. I smell something fishy.. May be a competitor is funding this whole campaign
പറഞ്ഞതില്‍ കാര്യമില്ലാതല്ല, എന്നാലും... എന്തായാലും ഈ സാധനം നമുക്ക് ഉപേക്ഷിയ്ക്കാം. അതല്ലേ നല്ലത്...
അനൂപേ....ശരിയാ...പണ്ടെങ്ങുമില്ലാത്ത വിധം ഒരു കോളിളക്കം...ഒരു പക്ഷെ ഫെയ്സ്ബുക്കും മീഡിയയും നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമായിരിക്കാം ഒരു കാരണം...അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞ പോലെ ആരുടെയോ നിക്ഷിപ്ത താല്‍പ്പര്യം....അതു രാഷ്ട്രീയമാണോ, ബിസിനസ്സാണോ എന്ന് മാത്രം അറിയില്ല....
കേരളത്തില്‍ എന്‍ഡോസള്‍ഫാന് 2006 ഇല്‍ നിരോധിച്ചതാണ്...പക്ഷെ അന്യസംസ്ഥാന ലോട്ടറി നിരോധിച്ച മാതിരി ആയിപ്പോയി എന്ന് മാത്രം...
അത്രക്കും സീരിയസ്സായി രാഷ്ട്രീയക്കാരും ഇതിനെ കാണുന്നെങ്കില്‍ അച്ചുതാനന്ദന്‍ അണ്ണാ ഹസാരെ ചെയ്ത പോലെ കാര്യം നടക്കും വരെ നിരാഹാരം കിടക്കണമായിരുന്നു...
ഹര്ത്താല് നടത്തിയിട്ട് ഒരു കാര്യവുമില്ല...ബിവറേജസ് കോര്‍പ്പറെഷനൊഴികെ...
ചാണ്ടി വ്യത്യസ്തമായ പരീക്ഷണം മോശമായില്ല.
കേരളീയര്‍ സ്വയം പര്യാപ്തരാകേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനെ പിന്താങ്ങുന്നു ഒപ്പം മനുഷ്യന്റെ ജീവന് ഭീഷണിയായ ഈ സാധനം നിരോധിക്കേണ്ടത് തന്നെയാണ്.
appo endosalfan etho marunnaa alle..? ennaa ban cheyyandaa.. ellaarum daili oro spoon kudikkatte
ALL pesticides are toxic by design. I think spraying ANY pesticide from helicopter can cause direct exposure, and can be dangerous to all living beings. So such practices should be banned immediately in populated areas. By banning Endosulfan, and not banning the Helicopter-Spraying, we may be solving the wrong problem.
ടോണീ...നീ പറഞ്ഞതാ ശരി....കാസര്‍ഗോഡ് ഈ പ്രശ്നം കൂടുതല്‍ കണ്ടു വരുന്നതിനു പ്രധാന കാരണം കശുമാങ്ങാ തോട്ടങ്ങളിലെ ഹെലികോപ്ടര്‍ സ്പ്രേയിംഗ് തന്നെ...ചില ഫാമുകള്‍ സര്‍ക്കാര്‍ അധീനതയിലുള്ളതാണെന്നതാണ് സത്യം...അത് കൊണ്ട് തന്നെ ഈ പ്രശ്നം പ്രാദേശിക തലത്തില്‍ തന്നെ സോള്‍വ് ചെയ്യാവുന്നതേയുള്ളൂ...വേണമെന്ന് വെച്ചാ...
പിന്നെ ഹെലികോപ്ടര്‍ സ്പ്രേയിംഗ് അവസാനിപ്പിച്ച്, തെങ്ങിന് തുരിശ് അടിക്കുന്ന മാതിരി വല്ല മാര്‍ഗവും അവലംബിക്കാം....
Endosulphan fiasco
Try to see between lines using common sense and not news as given by others. Endosulphan, the killer pesticide was used for decades all over India. Being comparatively cheap, it was popular. The cashew plantations in kasargode and nearby Karanataka villages were sprayed with Endosulphan from helicopters. These were the only places in India where this type of spray was done. The poison not only killed the insects on leaves, but also cotaminated the ponds, wells, grass and all flora and Fauna and the innocent villagers. The authorities who ordered this were perhaps ignorant or some fool of scientific manipulators gave clean chit. The first duty should be to rehabilitate the affected. Second, remodel the system to ensure that such neglgence is never repeated. Third, ban Endosulphan and all simlilar poisons and find suitable cheap alternative insecticides/fertilisers. Of course Kerala banned endosulphan in 2006. There are very efficient rich lobbies for and against endosulphan and pl. go behind even the news leaked from Geneva. It would be very interesting.
By: K L Mohana Varma
Copied from his Facebook Note
ഈ പറഞ്ഞതൊന്നും വല്ല്യപിടിയില്ലെന്കിലും ഒന്നെനിക്കറിയാം, ഈ എന്ടോസള്‍ഫാന്‍ ബാല്ലാത്തൊരു പഹയന്‍ തന്നെ.
എല്ലാം ശെരിയാകും ചാണ്ടിക്കുഞ്ഞേ..ശുഭപ്രതീക്ഷ യോടെ നമുക്ക് കാത്തിരിക്കാം..അല്ലാണ്ടിപ്പോ ഈ ഇട്ടാ വട്ടത്തിലിരുന്ന് നമ്മളെന്തു ചെയ്യാനാ?
എൻഡൊ സൾഫാനും മനുഷ്യർക്ക് ഭീഷണിയാവുന്ന മറ്റെല്ലാ കീടനാശിനികളേയും നിരൊധിക്കുകതന്നെ വേണം... ഒരുപാട് പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യാമഹാരാജ്യത്തിന് ശാസ്ത്രീയവും ആരോഗ്യകരവുമായ ഒരു കീടനാശിനി ബദൽ കണ്ടെത്താൻ ഇത്ര പ്രയയാസമുള്ള കാര്യമാണൊ?
ഇരകളുടെ വിലാപം ഇവിടെ വായിക്കാം
കണ്ടു പിടിച്ചതെല്ലാം മനോഹരം ! ഇനി കണ്ടു പിടിക്കനിരിക്കുന്നത് അതിലും മനോഹരം
ചാണ്ടിച്ചായോ ഇത് നോക്കുമല്ലോ
http://ithorumathiri.blogspot.com/2010/11/blog-post.html
ഫേസ്‌ബുക്കില്‍ കിട്ടിയ ഒരു ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്.
താങ്കള്‍ അംബികാസുതന്‍ മങ്ങാട് എഴുതിയ എന്മകജെ എന്ന നോവല്‍ വായിക്കുക അല്ലെങ്കില്‍ അര ജീവിതങ്ങളുടെ സ്വര്‍ഗ്ഗം എന്ന ഡോക്യുമെന്‍ററി കാണുക അതുമല്ലെങ്കില്‍ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത പഞ്ചായത്തുകളില്‍ ഏതെന്കിലും ഒന്ന് സന്ദര്‍ശിക്കുക അതിനു ശേഷം ഒരു പോസ്റ്റുകൂടി പ്രതീക്ഷിക്കുന്നു. താങ്കളുടെ ഹൃദയം മന്മോഹന്റെയോ പവാറിന്റെതോ അല്ലെങ്കില്‍ ഈ അഭിപ്രായം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു
പ്രിയ ട്രാന്‍സ്ഡ്രീമര്‍....എന്റെ ബ്ലോഗില്‍ വന്നതിനും വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി...താങ്കളുടെ അഭിപ്രായം എല്ലാ രീതിയിലും ഞാന്‍ സ്വാഗതം ചെയ്യുന്നു...
ഞാനൊന്ന് കൂടി അടിവരയിട്ടു പറയട്ടെ....എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനോട് ഞാന്‍ എതിരല്ല...ഞാന്‍ അങ്ങനെ എഴുതിയിട്ടുമില്ല...ഏതു കീടനാശിനിയും യുക്തിപരമായ രീതിയില്‍ ഉപയോഗിച്ചാല്‍ ഇന്നു കാണുന്ന ദുരന്തങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും എന്നാണു ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്...
ലോകത്തിലെ ഏറ്റവും ഭയങ്കരമായ അപകടം അണുവികിരണമാണ്...ചെര്‍ണോബിളിലും, ഇപ്പോഴിതാ ഫുകുഷിമയിലും ഇത് നാം കണ്ടതുമാണ്...രാജ്യാതിര്‍ത്തികള്‍ തന്നെ ഭേദിക്കും വിധമാണ് അതിന്റെ പ്രത്യാഘാതങ്ങള്‍....സിനിമകളിലും, നോവലുകളിലും ഇതൊക്കെ വിഷയമായിട്ടുമുണ്ട്....എന്നിട്ടും വികസിതരാജ്യങ്ങളായ അമേരിക്കയോ, ഫ്രാന്‍സോ, ജപ്പാനോ ഇതിനെ നിരോധിക്കാത്തത് എന്ത് കൊണ്ടാണ്?? കാരണം അത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്....ഇത്രയേ എനിക്കിപ്പോള്‍ പറയാനുള്ളൂ...
ഇവിടെ ആദ്യം....വന്നപ്പോളേക്കും ആദ്യത്തെ
പ്രശ്നം പരിഹാരം കണ്ടു.
പിന്നെ ബാക്കി പറഞ്ഞതിനോട് ഞാന്‍ എന്‍റെ
പൂര്‍ണ്ണമായ യോജിപ്പ് അറിയിക്കുന്നുട്ടോ.
ഇവിടത്തെ കമന്റുകള്‍ വായിച്ചപ്പോള്‍ ചാണ്ടിക്കുഞ്ഞിന്റെ ഈ പോസ്റ്റ് വ്യത്യസ്തമായ
ഒന്നാണെന്ന് മനസിലായി. പക്ഷെ ഈ വ്യത്യസ്ത ചിന്ത നന്നായി എന്നൊരു ചെറിയ അഭിപ്രായം
ഉണ്ട് ട്ടോ...
വായിക്കാൻ ഇത്തിരി വൈകി. കമെന്റുകൾ വായിച്ചിട്ടുമില്ല. ഒരു കാര്യം തീർച്ച. ഓരോ കുടുംബവും പച്ചക്കറി ഉല്പാദനകാര്യത്തിൽ സ്വയംപര്യാപ്തരാവുകയാണു് നല്ലതു്. ജൈവകൃഷി അത്ര ബുദ്ധിമുട്ടുള്ളതൊന്നുമല്ല. ഞാൻ നോക്കിയിട്ടു് ലാഭകരം ജൈവകൃഷിയാണ്.
മറ്റൊരു കാര്യം, നാടൻ കീടനാശിനികൾ എവിടെപ്പോയി? അതുപോലെ, കീടങ്ങളെ അതിജീവിക്കാൻ കഴിവുള്ള വിളകൾ നമുക്കുണ്ടായിരുന്നു. അവയും നഷ്ടപ്പെട്ടോ?
വേറിട്ട ചിന്ത...ആദ്യം നാശത്തിൽ നിന്നൊരു രക്ഷയല്ലേ വേണ്ടത്..
ഓ...
കർത്താവേ! എന്നാ പറയാനാ...
ചാണ്ടിയൊക്കെ ഇപ്പോ എൻഡോ സൾഫാനൊക്കെ എടുത്താ അലക്ക്!
പക്ഷെ, എന്റെ അഭിപ്രായം, എൻഡോ സൾഫാൻ നിരോധിക്കേണ്ടതു തന്നെ എന്നാണ്. എന്റെ ആശുപത്രിയിലും ഉണ്ട് ഈ കീടനാശിനി മൂലം നരകയാതന അനുഭവിക്കുന്ന ഒരു കുഞ്ഞ്...
അതിന്റെ മുഖം മറക്കാനാവുന്നില്ല.
എൻഡോസൾഫാനു ബദൽ ഇല്ല, ജൈവ കൃഷി ചിലവേറിയത് എന്നതൊന്നും ഒരു എതിർവാദമേ അല്ല.
പെട്രോളിന് 75 രൂപ വിലയാവാൻ മാസങ്ങളേ വേണ്ടൂ ഈ നാട്ടിൽ. അതോടെ പച്ചക്കറി കാശുകൊടുത്തു വാങ്ങൽ സാധാരണക്കാരെക്കൊണ്ട് നടക്കാതാവും. എല്ലാവരും അല്പം വെണ്ടയും, ചീരയും,പാവലും ഒക്കെ നട്ടു ശീലിക്കട്ടെ. ഒപ്പം നെൽക്കൃഷിയും ഇവിടെ പുനരുജ്ജീവിക്കട്ടെ.
ആഗ്രഹങ്ങളാണ്.... ആഗ്രഹങ്ങൾ!
ബദല്‍ ഇല്ലാതെയല്ലല്ലോ മറ്റുരാജ്യങ്ങളില്‍ നിരോധിച്ചത് എന്നോര്‍ക്കുമ്പോള്‍..?
എന്തിന്, ആന്ധ്ര?
ഇളവ് ലഭിച്ചത് ഇന്ത്യയുടെ നിര്‍ബന്ധത്തില്‍
എല്ലാ വിളകള്‍ക്കും എന്‍ഡോസള്‍ഫാന്‍ അനിവാര്യം എന്ന ഇന്ത്യന്‍ നിലപാടാണ്, സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്റെ നിരോധനത്തിന് ഇളവുലഭിക്കാന്‍ കാരണമായതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സമവായ ചര്‍ച്ചയും ബദല്‍ നിര്‍ദേശങ്ങളും കണ്‍വന്‍ഷനില്‍ പുരോഗമിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിനിധിസംഘം കീടനാശിനി ലോബിയുടെ താല്‍പ്പര്യത്തിനായി കൃത്യമായി പ്രവര്‍ത്തിച്ചു. വോട്ടെടുപ്പിലൂടെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ പ്രതിസന്ധിയാകുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ, നിരോധനം വേണ്ടെന്ന തങ്ങളുടെ നിലപാട് ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളുടെ നിലപാടായി അവതരിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ , ഖത്തര്‍ , ബഹ്റൈന്‍ , ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ നിലപാടിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് ഇന്ത്യയുടെ കാര്‍ഷിക മേഖലയെ തകര്‍ക്കും എന്നാണ് ഇന്ത്യ കണ്‍വന്‍ഷനില്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ സംഘത്തലവന്‍ പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൗബ എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനിയായ എക്സലിന്റെ പ്രതിനിധികളുമായി പരസ്യചര്‍ച്ച നടത്തിയാണ് കണ്‍വന്‍ഷനിലെത്തിയത്. ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനുവേണ്ടി രാജ്യങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ ഈ കീടനാശിനി സൃഷ്ടിച്ച ദുരിതങ്ങളെയും ദുരിതബാധിതരെയും കണ്ണീര്‍ക്കടലുകളെയും എല്ലാം ഇന്ത്യ അവഗണിച്ചു. സര്‍ക്കാര്‍ ചെലവില്‍ ജനീവയില്‍ എത്തിയവര്‍ മാരക കീടനാശിനി ഉല്‍പ്പാദിപ്പിച്ച് രാജ്യത്ത് വിതരണവും കയറ്റുമതിയും ചെയ്ത് കോടികള്‍ കൊള്ളലാഭം ഉണ്ടാക്കുന്ന കുത്തകക്കമ്പനികള്‍ക്കു വേണ്ടി ഘോരഘോരം വാദിച്ചു. നിരോധനം മൂലം കീടനാശിനി ഉല്‍പ്പാദകരുടെ ജീവിതം പ്രതിസന്ധിയിലാകുന്നതിനെക്കുറിച്ച് ഉല്‍കണ്ഠരായ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാനു ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്ത് പൊന്നുവിളയിച്ച ആന്ധ്രയുടെ വിജയഗാഥ മറച്ചുവച്ചു.
http://jagrathablog.blogspot.com/2011/05/blog-post_3979.html
ചാണ്ടിക്കുഞ്ഞേ വരാന്‍ വൈകിയത് കൊണ്ട് എനിക്ക് പറയാന്‍ ഒന്ന് ബാക്കി ഇല്ലാത്ത വിധം എല്ലാവരും പറഞ്ഞു തീര്‍ത്തിരിക്കുന്നു. ശൈലി മാറ്റത്തില്‍ അതിയായ സന്തോഷം . നിങ്ങള്‍ പഠിച്ചതും ചെയ്യുന്നതുമായ മേഖലകളുമായി ബന്ധപെട്ട പ്രശ്നങ്ങളും, കാഴ്ചപ്പാടുകളും , കണ്ടെത്തലുകളും എല്ലാം ചേര്‍ന്ന പോസ്റ്റുകള്‍ ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു നല്ല വായനാ അനുഭവം ആകും. കഥകള്‍ എല്ലാ മേഖലകളില്‍ നിന്നും വരട്ടെ ..വൈവിധ്യങ്ങള്‍ക്കല്ലേ കൂടുതല്‍ മനോഹാരിത.
എന്തോന്ന് സള്‍ഫാന്‍ ചാണ്ടിക്കുഞ്ഞേ. അത് നിരോധിച്ചല്ലോ. ഇനി ഞാന്‍ കല്ലെറിയുന്നില്ലാ
നല്ല ചിന്തനീയമായ പോസ്റ്റ്. ഇനിയും ഇതുപോലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ കണ്‍സ്യൂമറിസ്റ്റ് ചിന്താഗതിയില്‍ നിന്നും മലയാളി പുറത്തു വന്നേ പറ്റൂ എന്ന ഈ ചിന്ത ഒരു പോസ്റ്റ് ആക്കണം. നല്ല വിഷയമാണിത്.
കൊച്ചു കൊച്ചേച്ചിയുടെ കമന്റിനു താഴെ എന്റെ ഒപ്പ്. കാടുകള്‍ നശിപ്പിച്ച് അവിടെ ജലവൈദ്യുതപദ്ധതികള്‍ നിര്‍മ്മിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല.
ചാണ്ടിച്ചാ, ചെറുതായി പറഞ്ഞ ഈ കാര്യങ്ങളിൽ കാര്യമുണ്ട്. വിലകുറഞ്ഞ കീടനാശിനി നിരോധിക്കുന്നത് മൂലം വിലവർധന ഉണ്ടാകും. ഇങ്ങനെയൊക്കെ പറയാനും അറിയാമല്ലേ? ഹൊ!!
പക്ഷെ ചാണ്ടിച്ചാ, ഈ കീടനാശിനി കാരണം ദുരന്തമനുഭവിക്കുന്ന ആ പ്രദേശത്തെ കാഴ്ചകൾ അത് കണ്ടാൽ നമ്മളും പറഞ്ഞ് പോകും ഇത് നിരോധിക്കണമെന്ന്. ജീവനും ജീവിതവുമുണ്ടെങ്കിലല്ലേ വിലകൂടിയ സാധനങ്ങൾ ഒക്കെ വാങ്ങിക്കേണ്ടി വരിക. പ്രായോഗിക വശങ്ങളേക്കാൾ ജീവനു വില കൽപ്പിക്കണമെന്നു തന്നെയാണ് നമ്മുടെ വ്യൂ
ഉമ്മന്‍ചാണ്ടി ചാണ്ടി ICHAAYA...
എന്തു പറഞ്ഞാലും എൻഡോസൽഫാൻ വേണ്ട.
ചെർണോബിലും ഫുക്കുഷിമയും വേണ്ടേ വേണ്ട, ആൾപ്പാർപ്പ് കുറഞ്ഞ സ്ഥലമെവിടെയാ നമ്മുടെ ഈ രാജ്യത്ത്? ആണവവികിരണം പേടിച്ച് പേടിച്ച് ജീവിയ്ക്കാൻ പറ്റുമോ?
വികസിത രാജ്യങ്ങൾ ആണവ നിരോധനം വെയ്ക്കും അവിടെയുണ്ടാക്കിയ ആണവ റിയാക്ടറുകളൊക്കെ ഇന്ത്യയിലും അതു പോലെ മറ്റു രാജ്യങ്ങളിലും വിറ്റു കാശ് അതുണ്ടാക്കിയവരുടെ പോക്കറ്റിലാവുമ്പോ....
കോടികൾ അങ്ങനെ മറിയുന്ന ബിസിനസ്സല്ലേ ആണവ കലാപരിപാടി?
ആ അവസാന വാചകം ചാണ്ടി സ്റ്റൈലായില്ല. അത് മാറ്റണം. നമുക്കെന്തിനാ എം ടീ ടെ കടം?
valare chinthaneeyamaya post, nanma niranja ee udhyamathinu bhavukangal.....
പേടിക്കേണ്ട ചാണ്ടിച്ചായ ഞാനുമുണ്ടുക്കൂടെ ഈ പുന്നക്കാടൻ
മോനേ ചാണ്ടിക്കുട്ടാ, നിന്റെ ആര്‍ക്കൈവിലെ പോസ്റ്റുകളൊക്കെ എവിടെ? സത്യം പറഞ്ഞോണം. കുറച്ചു ദിവസത്തെ ബ്രേക്കിനു ശേഷം വന്നപ്പോള്‍ അവിടെ ഒന്നും കാണുന്നില്ല. ആരെങ്കിലും അടിച്ചുമാറ്റിയോടേയ്.....!!!!???
വില കൂടിയ ജൈവ വളതെക്കാലും എത്രയോ മടങ്ങ് വലുതാണ് ഒരു കൂട്ടം മനുഷ്യരുടെ ജീവന്‍... പോലിയാതെ പൊലിയുന്ന ജീവനുകള്‍ കണ്ടില്ലെന്നു നടിക്കുന്നത് കര്താവാനെ ചാണ്ടിച്ചാ പൊറുക്കാന്‍ പറ്റൂലാ.. ആദ്യം നിരോധനം. എന്ടോസുല്ഫാന്‍ ഇല്ലാത്ത കാലത്തും ഇവിടെ കശുവണ്ടി നന്നായി വിളഞ്ഞിരുന്നു :)
വയ്കി വരാന്‍...
അന്തര്‍ഗതങ്ങള്‍ കൊള്ളാം..
Post a Comment