Monday, 9 May 2011

ചാണ്ടിയുടെ അന്തര്‍ഗതങ്ങള്‍

ഈയിടെ കണ്ടതും, കേട്ടതും, വായിച്ചതുമായ ചില വാര്‍ത്തകളും, ചാണ്ടിയുടെ അന്തര്‍ഗതങ്ങളും...

ചവറയില്‍ തന്നെ തോല്‍പ്പിക്കാന്‍ എന്‍എസ്എസ് ശ്രമിച്ചു-പ്രേമചന്ദ്രന്‍ മന്ത്രി:
പെട്ടിയും താനും പൊട്ടാനിരിക്കുമ്പോ, എന്തെങ്കിലുമൊക്കെ കാരണം കണ്ടുപിടിച്ച്, തലയിലിടുന്ന മുണ്ടിന്റെ എണ്ണം കുറയ്ക്കുന്നതാണ് നല്ലത്.....
(ഇതേ ആരോപണം വീപ്പീയാര്‍ സഖാവിനെതിരെയും ഉയര്‍ത്തിയത്‌ ഇദ്ദേഹം തന്നെയല്ലേ)

മുതലാളിത്തത്തിനും, ആഗോളകുത്തകപ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഇനിയും സന്ധിയില്ലാസമരം-"മുഖപുസ്തക"ത്തില്‍ കണ്ടത്:
കാറല്‍ മാര്‍ക്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ആചാര്യന്‍ റൂപെര്ട്ട് മര്‍ഡോക് ആണെന്ന്, വിദേശങ്ങളിലെ ബഹുരാഷ്ട്രഭീമന്മാര്‍ക്ക് വേണ്ടി ദിവസേന പത്തുപന്ത്രണ്ടു മണിക്കൂര്‍ മിണ്ടാതെ പണിയെടുക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഈയിടെയാണ് മനസ്സിലായത്‌....
 
സുകുമാരന്‍ നായരുടെ ഭാഷ കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല:
നികൃഷ്ടജീവി, കൊഞ്ഞാണന്‍, ഒരുത്തന്‍, ലവന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ സുകുമാരന്‍ നായര്‍ സാംസ്കാരികകേരളത്തിന് ഒരു തിലകക്കുറിയായേനെ......

എന്‍ഡോസള്‍ഫാന്‍ ‍ദുരിതബാധിത മൂന്നു വയസ്സുകാരി പ്രജിത ചികിത്സ കിട്ടാതെ മരിച്ചു:
2006-ഇല്‍ കേരളത്തില്‍ പാസ്സാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധനം ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ...അങ്ങനെയെങ്ങാനും ചെയ്തിരുന്നേല്‍, സായിപ്പുമാര്‍ക്കും മദാമ്മമാര്‍ക്കും സ്കോച്ചിനൊപ്പം കൊറിക്കാന്‍ കശുവണ്ടിയില്ലാതെ വരികയും, "അണ്ടിയുടെ സ്വന്തം നാട്" എന്ന ബഹുമതി കേരളത്തിന്‌ നഷ്ടമാകുകയും ചെയ്തേനെ....
പക്ഷേ, ഈ വിഷയത്തില്‍ ചുരുങ്ങിയത് ഒരു ഹര്‍ത്താലെങ്കിലും ആഹ്വാനം ചെയ്യേണ്ടതായിരുന്നു...

കേരളത്തിലെ മദ്യവില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍:
വേണ്ടതു തന്നെ...അടുത്തയാഴ്ച മുതല്‍ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ മഹാമഹങ്ങളില്‍, കേരളീയജനതയ്ക്ക് ആശ്വാസമാകും ഈ വാര്‍ത്ത....അഞ്ചു കൊല്ലം കൊണ്ട് ഖജനാവ് നിറഞ്ഞു കവിയുകയും ചെയ്യും...

ഹര്‍ത്താലിനിടെ നേതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു:
വാളെടുത്തവന്‍ വാളാല്....

ഉണ്ണിത്താനല്ല, വല്യത്താനായാലും യുവതികളോട് "സംസാരിക്കാന്‍" ശ്രമിച്ചാല്‍ ഞങ്ങള് ഇനിയും പിടിക്കും, നാണം കെടുത്തും-യുവവിപ്ലവകാരികള്‍:
ഇതു കേട്ടിട്ടാവണം, രാഹുല്‍ ഗാന്ധി കുമരകത്തേക്ക് ഇനി ഗേള്‍ഫ്രെണ്ടുമായി വരേണ്ടെന്നു തീരുമാനിച്ചത്..... ‍

അഴിമതിവീരന്മാരായ രാഷ്ട്രീയക്കാരെ ചാട്ടവാറിനടിക്കണം:
വരുമാനം കുറച്ചു കാണിച്ച് ഇന്‍കം ടാക്സ് വെട്ടിക്കുന്ന, ഭുമിയുടെയും, വീടിന്റെയും വില കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍ കാശ് തട്ടിക്കുന്ന, കാര്യം നടക്കാന്‍ കൈക്കൂലി കൊടുക്കാന്‍ മടി കാട്ടാത്ത, പത്തു രൂപ കൂടുതല്‍ കിട്ടാന്‍ കുഴല്‍പ്പണ ഇടപാടിനു പോകാന്‍ മടിക്കാത്ത നമ്മളേക്കാള്‍, ഈ വിഷയത്തില്‍ ധാര്‍മികരോഷം കൊള്ളാന്‍ വേറെ ആര്‍ക്കുണ്ട് അവകാശം....

ബിന്‍ ലാദന്റെ ശബ്ദം എവിടെ കേട്ടാലും അപഗ്രഥിച്ചു കണ്ടുപിടിക്കാനും, നിമിഷ നേരത്തിനുള്ളില്‍ ലൊക്കേഷന്‍ മനസ്സിലാക്കി മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനും കഴിയുന്ന ടെക്നോളജി അമേരിക്കക്ക് ഉണ്ടായിരുന്നത്രേ:
ലാദന്റെ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കാതിരുന്നത് കോട്ടയം നസീറിന്റെ ഭാഗ്യം...അല്ലെങ്കില്‍!!!

83 comments:

Nambiar said...

ആരും തേങ്ങ ഉടച്ചില്ല...
ആദ്യത്തേത് എന്റെ വക
ട്ടോ ട്ടോ

അവസാനത്തേതു ഇഷ്ടായിട്ടോ ...
കോട്ടയം നസീറിന്റേതു..

ചെറുവാടി said...

ചാണ്ടീ .... അന്ത ക്ലൈമാക്സ് ഡയലോഗ് താന്‍ സൂപ്പര്‍. സിറിച്ച് മറിഞ്ച്ചാച്ച്.
ഇത് താന്‍ ഇന്ത വാരത്തിലെ സൂപ്പര്‍ ഡയലോഗ്.

Villagemaan said...

നമ്മുടെ ലാദെട്ടന്‍ സംഭവം തകര്‍ത്തു കേട്ടോ !

കൂതറHashimܓ said...

അവസാനത്തേത് മാത്രം ഇഷ്ട്ടാ‍യി

ശ്രീനാഥന്‍ said...

സംഭവം കൊള്ളാട്ടോ, വരട്ടേ ഇടയ്ക്കൊക്കെ ഇത്തരം, രസകരം, ചിലതിനോട് യോജിപ്പില്ലെങ്കിലും. പുതുമയുണ്ട്!

വാഴക്കോടന്‍ ‍// vazhakodan said...

അവസാനത്തേത് കൊള്ളാം ചാണ്ടി!മ്മടെ ലാദന്റേ :)

jayanEvoor said...

ഇമ്മക്കടെ ചാ‍ണ്ടി തന്നെയാണോ ഇത്!

ശ്ശോ!
ആ കോട്ടയം നസീർ കേൾക്കണ്ട!

രമേശ്‌ അരൂര്‍ said...

രാഷ്ട്രീയമായി ചാണ്ടിയുടെ പക്ഷവും നിലപാടും വ്യക്തമാക്കുന്ന ഒരു പോസ്റ്റാണ് ഇത് .
അതുകൊണ്ട് തന്നെ മറു പക്ഷം പിടിക്കുന്നവരുടെ നീരസം "ഇഷ്ടപ്പെടായ്ക " ആയി വരാന്‍ സാധ്യത ഏറെയാണ്‌ .
അറിഞ്ഞോ അറിയാതെയോ അന്തര്‍ഗതങ്ങള്‍ ചില പ്രത്യേക വിഷയങ്ങളില്‍ മാത്രം ആയിപോയി ...എന്നാലും കൊള്ളാം ..

രമേശ്‌ അരൂര്‍ said...

അല്ല .ഇപ്പോളാണ് ശ്രദ്ധിച്ചത് ബ്ലോഗിന്റെ പേര് വീണ്ടും പരിഷ്കരിച്ചോ !!!!!

ഹാപ്പി ബാച്ചിലേഴ്സ് said...

ചാണ്ടിച്ചാ രസമായി.
പ്രത്യേകിച്ചും സുകുമാരൻ,സൾഫാൻ,മദ്യം എന്നിവ.
അന്തർഗതങ്ങൾ ഇനിയും ഉണ്ടെങ്കിൽ സൂക്ഷിച്ചു പുറത്തെടുക്കുക. രാഷ്ട്രീയ കൊട്ടേഷൻ കിട്ടാൻ ചാൻസ് വളരെ കൂടുതലാണ്. ചെറുതെങ്കിലും പോസ്റ്റ് ഇഷ്ടമായി.

സീത* said...

അയ്യോ..അയ്യോ..അയ്യയ്യോ...ഈയിടെയായിട്ട് ചാണ്ടിച്ചായൻ ഇതെങ്ങോട്ടാ...രാഷ്ട്രീയം പറയാനറിയൂല്ലാ...പറഞ്ഞാലൊട്ടു മനസ്സില്ലാവേം ഇല്ലാ...എന്നാലും ചാണ്ടിച്ചന്റെ അന്തർഗതങ്ങൾ അസ്സല്ലായി...അതിൽ ചിലതൊക്കെ മനസ്സിൽ അറിയാതെ പറഞ്ഞു പോയിട്ടുണ്ട്..എന്തായാലും ചാണ്ടിച്ചൻ തലയിലിടാൻ ഒരു ഡബിൾ മുണ്ട് കരുതി വച്ചോളൂ...ആരാണ്ടൊക്കെ എങ്ങാണ്ടൂന്നൊക്കെ അടിക്കാൻ വരണില്ലേന്നൊരു തോന്നൽ...ഹിഹി ( ഞാൻ ഓടി )

ഗൌരീനന്ദൻ said...

അന്തർഗതങ്ങൾ നന്നായി..സാധാരണക്കരന്റെ ചിന്തകൾ നർമ്മത്തിന്റെ മേമ്പോടി ചേർന്നപ്പൊ കൂടുതൽ ആസ്വാദ്യം..

Sukanya said...

എന്താ കഥ, തെണ്ടിത്തരങ്ങള്‍ നിര്‍ത്തി ബുദ്ധിജീവി ആയോ? കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങള്‍ ആണുട്ടോ. തെളിഞ്ഞു വരുന്നുണ്ട്. :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഈ ചാണ്ടിച്ചന്റെ ഒരു കാര്യം...
ഹോ എന്തോരം അന്തര്‍ഗതങ്ങളാ...ല്ലേ കയ്യില്‍...?
ക്ലൈമാക്സ് സൂപ്പര്‍, കോട്ടയം നസീര്‍ കേള്‍ക്കണ്ട...

~ex-pravasini* said...

ചാണ്ടീ അവസാനം പറഞ്ഞതെ രസിച്ചുളളു..
അല്ലെങ്കിലും ചാണ്ടിക്ക് ചേര്‍ച്ച കുണ്ടാമണ്ടികളും,തെണ്ടിത്തരങ്ങളും ഒക്കെ തന്നെ..!
ഈ ചാണ്ടിത്തരങ്ങള്‍ അത്രക്കങ്ങട്ടു പോരാട്ടോ..,
നോ ചേര്‍ച്ച.

kARNOr(കാര്‍ന്നോര്) said...

അന്തര്‍ഗതങ്ങള്‍ കൊള്ളാം.. പക്ഷേ ഇതു മാത്രമായി ഒതുങ്ങരുത്. ഞങ്ങള്‍ അമിട്ടുകള്‍ പ്രതീക്ഷിക്കുന്നു

മുകിൽ said...

anthargathangal iniyum purathu vartte..

രഘുനാഥന്‍ said...

:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കണ്ടതും കേട്ടതിന്റേയും കോപ്പിറൈറ്റ് എന്റെ കൈയ്യീന്ന് വാങ്ങി കൊണ്ടുപോയപ്പോൾ ഇത്രയും ചതിയായിരിക്കുമെന്ന് കരുതിയില്ലാട്ടാ...

കേരളം തൊട്ട് ലദേട്ടൻ വരെയുള്ള എല്ലാ സമകാലിക സംഭവങ്ങൾക്കും നാന്നായിട്ട് ഒരു ആട്ട് കൊടുത്തു അല്ലേ ഭായ്

നികു കേച്ചേരി said...

അന്തർഗതങ്ങൾ വായിച്ചു...
അന്തർധാരകൾ മനസിലായി...
അന്തർമുഖഃനാവാതിരിക്കാൻ.....
ആശംസകൾ.

Echmukutty said...

അവസാനത്തെ രണ്ട് അന്തർഗതവും ഇഷ്ടമായി..
പിന്നെയൊക്കെ വായിച്ചുവെന്നേയുള്ളൂ. കാരണം അതിലൊന്നും ഒരു ചാണ്ടി പ്രതിഭ കത്തിയില്ല. കുറച്ചും കൂടി ശ്രമിച്ചാൽ ഇതിലും ഉശിരൻ അന്തർഗതങ്ങൾ വരും......
ആശംസകൾ.

ആളവന്‍താന്‍ said...

ശാണ്ടിച്ചാ.... അവസാനം കലക്കി. ആ ഫോട്ടോ എന്നതാ?

ഹാഷിക്ക് said...

"അടുത്തയാഴ്ച മുതല്‍ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ മഹാമഹങ്ങളില്‍, കേരളീയജനതയ്ക്ക് ആശ്വാസമാകും ഈ വാര്‍ത്ത....".....ഹും...ഒളിയമ്പ്, ഒളിയമ്പ്........അതെനിക്കിഷ്ടമായി.....!!!!!!!!! ചാണ്ടിച്ചാ, ഇത് കുറച്ചും കൂടി എഴുതാമായിരുന്നു...(അപ്പോള്‍ വലിച്ചു നീട്ടി എന്ന് കമെന്റാമായിരുന്നല്ലോ അല്ലെ?)
(എന്‍ഡോസള്‍ഫാനില്‍ മുക്കി പൊള്ളിയ കൈ ഉണങ്ങിയോ? :-) )

കുന്നെക്കാടന്‍ said...

ചാണ്ട്യെ ഇത് കലക്കീട്ടോ ,

ഫെനില്‍ said...

ലാദന്റെ ശബ്ദം കോട്ടയം നസീര്‍ അനുകരിക്കാന്‍ ശ്രമിക്കാതിരുന്നത് എന്റെ ഭാഗ്യം (എന്റെ വീട് പുള്ളിക്കാരന്റെ വീടിനടുത്താ അതാ)

ചിതല്‍/chithal said...

ഏയ്, കുഴപ്പമൊന്നുമില്ല. സംഭവങ്ങളൊക്കെ നന്നായിട്ടുണ്ടു്. പിന്നെ ചിലരൊക്കെ പറഞ്ഞപോലെ ഒന്നുകൂടി മനസ്സിരുത്തിയാൽ ഇത്തിരീംകൂടി നന്നാക്കാം.
കുമാരൻ ഇന്നലേം വിളിച്ചിരുന്നു; നീ ജൂലൈയിൽ എത്തില്ലേ എന്നറിയാൻ...!

Jazmikkutty said...

ചാണ്ടിയെ....എന്നാ പറ്റിയത്? കണ്ട ജിന്നും,വോഡ്കയുമൊക്കെ അടിച്ചു ഫ്യുസ് കത്തിയോ?
പുതിയ തരങ്ങള്‍ കൊള്ളാഞ്ഞിട്ടല്ല എന്നാലും ചാണ്ടിയുടെ നര്‍മ്മ ഭാവനകള്‍ അതിന്റെ സുഖം ഒന്ന് വേറെതന്നെ...പഴേ തട്ടകത്തിലേക്ക് തിരിച്ചു വരൂ...........

sreee said...

അന്തർഗതങ്ങൾ ഒന്നു മാത്രമല്ല, എല്ലാം തന്നെ നന്നായി.

കൊച്ചു കൊച്ചീച്ചി said...

ഇയാളല്ലേ അമേരിക്കയിലും ആസ്ട്രേലിയയിലുമൊക്കെ താമസിക്കാന്‍ പറ്റുമെങ്കിലും കേരളത്തിലേ താമസിക്കൂ എന്ന് നെഞ്ചത്തിടിച്ച് പ്രഖ്യാപിച്ചത്? മോനേ നിന്റെ കാര്യം കട്ടപ്പൊക! ഡിഫിക്കാരുടെ കയ്യില്‍ കരയോഗങ്ങള്‍ക്കുനേരെ എറിഞ്ഞേന്റെ ബാക്കി കല്ലുകള്‍ ഇരിപ്പുണ്ട്...

ഈ ശൈലി എനിക്കിഷ്ടമാണ്. ഇതുപോലെ എഴുതുന്ന ഒരുത്തന്‍ കഴിഞ്ഞ ഒരു മാസമായി മിണ്ടാട്ടമില്ല, അതോണ്ട് അധികകാലം ഇതു കൊണ്ടുനടക്കാം എന്നു വിചാരിക്കണ്ടാട്ടോ ;)

Manoraj said...

ചാണ്ടിച്ചന്‍ ഇന്‍ ന്യൂ സ്റ്റൈല്‍.. കൊള്ളാം ചാണ്ടിച്ചാ..

പട്ടേപ്പാടം റാംജി said...

അങ്ങിനെ ചാണ്ടിച്ചനും നയം വ്യക്തമാക്കി എന്നേ തോന്നിയുള്ളൂ, ആഗ്രഹവും.

തൂവലാൻ said...

ചൂടാവല്ലേ ചാണ്ടിച്ചാ...നമുക്ക് പരിഹാരം ഉണ്ടാക്കാം...

Biju Davis said...

ചാണ്ടിച്ചാ, ഞാൻ തമാശ കളിയാണെന്നു കരുതിയാണു ബ്ലോഗ്‌ തുടങ്ങിയത്‌. ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ ദിനപത്രം നല്ലോണം വായിയ്ക്കണമല്ലോ? വേണ്ട. ഞാൻ പരിപാടി നിർത്താ... അല്ലെങ്കിൽ പഴയ രീതിയിൽ എഴുതാമെന്ന് വാക്കു താ...

moideen angadimugar said...

ചാണ്ടി ഉമ്മൻചാണ്ടിയാകുന്നതിൽ ശക്തമായ പ്രതിഷേധമുണ്ട്.

ചാണ്ടിച്ചന്‍ said...

പ്രിയമുള്ള സുഹൃത്തുക്കളേ...

സാധാരണ എല്ലാവര്‍ക്കും വ്യക്തിപരമായി മറുപടി എഴുതുന്ന കീഴ്വഴക്കം ഈ പോസ്റ്റില്‍ ഞാനൊന്ന് മാറുകയാണ്....(മാറ്റമാണല്ലോ ഒരിക്കലും മാറാത്തത്)

ആദ്യം തന്നെ പറയട്ടെ...ചാണ്ടി പഴയ തട്ടകം വിട്ടിട്ടൊന്നുമില്ല....എങ്കിലും എല്ലായ്പ്പോഴും ഒരേപോലത്തെ പോസ്റ്റുകള്‍ ഇടുമ്പോള്‍ എല്ലാവര്‍ക്കും മടുക്കില്ലേ എന്നൊരു ചോദ്യം കുറെ നാളായി ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു....

രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ ബ്ലോഗിങ് തുടങ്ങുമ്പോള്‍, വ്യക്തമായ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു...ചിരിയിലൂടെ ചിന്തിപ്പിക്കുക എന്നുള്ളത്...കാലക്രമേണ ചിരിയിലേക്ക്‌ മാത്രം (അങ്ങനെ വിശ്വസിക്കാമെങ്കില്‍) എന്റെ പോസ്റ്റുകള്‍ ഒതുങ്ങിത്തുടങ്ങുകയും, പിന്നെ ശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഖിക്കപ്പെടുകയും, ഞാന്‍ ഒരു ഇക്കിളിഎഴുത്തിന്റെ വക്താവായി അവരോധിക്കപ്പെടുകയും ചെയ്യുന്നതായി എനിക്ക് തോന്നിത്തുടങ്ങി....തോന്നിത്തുടങ്ങിയെന്നല്ല, പലരും സൂചിപ്പിച്ചു തുടങ്ങി....

അങ്ങനെയാണ് തെണ്ടിത്തരങ്ങള്‍ ബ്ലോഗ്‌ ശീര്‍ഷകത്തില്‍ നിന്ന് മാറ്റിയതും, കുണ്ടാമണ്ടികള്‍ എന്നാക്കിയതും....ചാണ്ടിക്കുഞ്ഞ് വളര്‍ന്നു വലുതാകേണ്ടതുണ്ട് എന്നതു കൊണ്ട് ചാണ്ടിച്ചന്‍ എന്ന് തൂലികാനാമവും മാറ്റി....മാറ്റിയത് കൊണ്ട് മാത്രമായില്ലല്ലോ...പ്രകടിപ്പിക്കുകയും വേണ്ടേ...

ബ്ലോഗിങ് മാധ്യമം, ആത്യന്തികമായി സാമൂഹിക നന്മക്കു വേണ്ടി നിലകൊള്ളണം എന്നൊരു ബോധം പണ്ടേ ഉണ്ടായിരുന്നു....അങ്ങനെയാണ് ആനുകാലിക പ്രശ്നങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട് എന്നൊരു ചിന്ത മനസ്സിലേക്ക് കേറിയത്‌...അങ്ങനെയാണ് എന്‍ഡോസള്‍ഫാനേപ്പറ്റി ഒരു പോസ്റ്റ്‌ ഇട്ടത്...ഒഴുക്കിനെതിരെ നീന്താനും, യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടാനും ശ്രമിച്ച ഒരു പോസ്റ്റായിരുന്നു അത്....
ഇനിയെന്ത് എന്നൊരു ചോദ്യം മനസ്സിലേക്ക് വന്നപ്പോള്‍ തോന്നിയത് രാഷ്ട്രീയക്കാരുടെ പൂച്ചു പുറത്തു ചാടിക്കുക എന്നതാണ്....അങ്ങനെയാണ് ഈ പോസ്റ്റ്‌ രൂപപ്പെടുന്നത്....ഒരു പ്രത്യേക രാഷ്ട്രീയപ്പാര്ട്ടിയെ അധിക്ഷേപിക്കാനോ, എന്റെ രാഷ്ട്രീയനയം വ്യക്തമാക്കാനോ ഉള്ളതായിരുന്നില്ല ഈ പോസ്റ്റ്‌....(എനിക്കങ്ങനെ പ്രത്യേകിച്ചൊരു രാഷ്ട്രീയനയം ഇപ്പോഴില്ല)...ഇതേ "അന്തര്‍ഗതങ്ങള്‍" വലതുപക്ഷക്കാര്‍ക്കെതിരെയും വേണ്ട സമയത്ത് പ്രയോഗിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു....ആത്യന്തികമായി "ഇരട്ടത്താപ്പുനയം" പുറത്തു കാണിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം....

ഏറ്റവും രസകരമായ വസ്തുത ശ്രീ അച്ചുതാനന്ദനെ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ചത് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ "കുലംകുത്തികള്‍" ആണെന്നുള്ളതാണ്....അതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ സുകുമാരന്‍ നായര്‍ പറഞ്ഞിരിക്കുന്നത് ഒന്നുമല്ല....

വലിച്ചു നീട്ടി കുളമാക്കുന്നില്ല....ഒരു "മുഴുനീള ഇക്കിളി" പോസ്റ്റുമായി ചാണ്ടി ഉടനെ തട്ടകത്തിലേക്ക് മടങ്ങിയെത്തും...എങ്കിലും ബ്ലോഗിന്റെ പേര് "ചാണ്ടിത്തരങ്ങള്‍" എന്ന് നിലനിര്‍ത്തുന്നതായി ഇത്തരുണത്തില്‍ പ്രഖ്യാപിക്കുന്നു :-) (അടുത്ത മാറ്റം മനസ്സില്‍ തോന്നുന്ന വരെ മാത്രം)

എന്നെ സ്ഥിരമായി പ്രോത്സാഹിപ്പിക്കുന്ന (ആരുടേയും പേരെടുത്തു പറയുന്നില്ല) നിങ്ങളോടുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതിനാല്‍ രേഖപ്പെടുത്തുന്നു...

ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ വക്താവായി എന്നെ കാണരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...അതിനതീതമായി, സാമൂഹിക-രാഷ്ട്രീയ അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന, പാര്‍ട്ടികളുടെ ചട്ടുകങ്ങളാകാത്ത, വൈകാരികമല്ലാതെ-പ്രായോഗികതയിലൂന്നിയ ഒരു ബൂലോകം സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യനായി മാത്രം എന്നെ കാണുക...

"കല്ലെടുത്തു വീക്കരുതെ നാട്ടാരെ" എന്ന മഹോദ്ധരണി എടുത്തലക്കിക്കൊണ്ടി നിറുത്തട്ടെ...

സസ്നേഹം
ചാണ്ടി :-)

Lipi Ranju said...

വാളെടുത്തവന്‍ വാളാല്....
അതിനടിയിലെ ആ ഫോട്ടോ എന്താ?
വാള് വയ്ക്കുന്നതാണോ!!! ഭയങ്കരന്‍ !!!
അവസാനത്തേതാണ് ട്ടോ
എനിക്കും ഏറ്റവും ഇഷ്ടായത് .

ചാണ്ടിച്ചന്‍ said...

ലിപിയും ആളുവും ചോദിച്ചത് കൊണ്ട്, ആ ഫോട്ടോയെപ്പറ്റി:
അത് ഇന്റെര്‍നെറ്റില്‍ നിന്നും ചൂണ്ടിയതാ...പണ്ട് മനോരമയിലോ മറ്റോ വന്നതാ ഈ ഫോട്ടോ....
ഏതോ ഒരു ഹര്‍ത്താല്‍ ദിനത്തില്‍, പിഞ്ചുകുട്ടിയേം കൊണ്ട് ആശുപത്രിയിലേക്ക് പായുന്ന അമ്മയും, അവരുടെ വാഹനം, തടഞ്ഞു നിര്‍ത്തി എയറു കുത്തുന്ന ഹര്‍ത്താല്‍ അനുകൂലിയും, അരുതേയെന്നു കേണപേക്ഷിക്കുന്ന അമ്മൂമ്മയും...
ആ എയറു കുത്തുന്നവന്‍ വണ്ടിയിടിച്ചു ചത്തുപോട്ടേയെന്നു അറിയാതെ പ്രാകിയ നിമിഷം....

ചാണ്ടിച്ചന്‍ said...

ചിതലേ....ഒരു കുപ്പി സ്മിര്‍നോഫുമായി ഞാന്‍ ജൂലൈ രണ്ടിന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുമെന്ന് കുമാരനെ അറിയിച്ചേക്കൂ....ഒരു രാത്രി നമ്മള്‍ നാലു പേരും (വൈദ്യകുരോമണി അടക്കം) അര്‍മാദിക്കുന്നു....കുമാരനെ കുടിപ്പിച്ച് കുറെ രഹസ്യങ്ങള്‍ ചോര്‍ത്താനുണ്ട്.... ഞാന്‍ നാട്ടിലെത്തിയിട്ട് സൌകര്യപ്രദമായ ഒരു ദിവസം ഫിക്സ് ചെയ്യാം....

priyag said...

പോരട്ടെ ചാണ്ടിച്ചാ! കുറച്ചു മാറി ചിന്തിച്ചത് ഇഷ്ട്ടമായി

sijo george said...

അവസാനത്തേത് കിടു.. :) കുറേയൊക്കെ വൺ സൈഡായി പോയില്ലേന്നൊരു സംശം..;)

siya said...

ചാണ്ടിക്കുഞ്ഞ് വളര്‍ന്നു വലുതാകേണ്ടതുണ്ട് എന്നതു കൊണ്ട് ചാണ്ടിച്ചന്‍ എന്ന് തൂലികാനാമവും മാറ്റി....മാറ്റിയത് കൊണ്ട് മാത്രമായില്ലല്ലോ...പ്രകടിപ്പിക്കുകയും വേണ്ടേ...
ഇതില്‍ തൂലിക നാമം മാത്രംമാറ്റിയത് ഇഷ്ട്ടായില്ല അത് വേണ്ടായിരുന്നു പ്രിയ ചങ്ങാതി ...ബാക്കി എല്ലാം സ്വന്തമായി തോന്നുന്നപ്പോലെചെയൂ ..അല്ലാതെ കൂട്ടുക്കാര്‍ എന്ത് പറയാന്‍ ..

ഷമീര്‍ തളിക്കുളം said...

ചാണ്ടിച്ചാ... സൂപ്പരായിട്ടോ...! കോട്ടയം നസീറിന്റെ ഭാഗം തട്ടുതകര്‍പ്പനായി..!

നൂലന്‍ said...

ചാണ്ടിച്ചാ.. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞിട്ട് ഞാന്‍ വീണ്ടും ഒന്നും കൂടി നോക്കി നമ്മുടെ ചാണ്ടിക്കുഞ്ഞ് തന്നെ അല്ലേന്നു മാറി ചിന്തിച്ചത് ഇഷ്ട്ടമായി മാഷെ എന്നും ബിര്യാണി മാത്രം കഴിച്ചാല്‍ മടുക്കില്ലേ ?അവസാനത്തേത് കിടു കിടു

ശ്രീ said...

കോട്ടയം നസീറിന്റെ ഭാഗം സൂപ്പര്‍

ഒരു യാത്രികന്‍ said...

എയറ് കുത്തിയവനെ വണ്ടി ഇടിച്ചോ ചാണ്ട്യെ .........സസ്നേഹം

Salam said...

പഴയ ചാണ്ടി സ്റ്റൈല്‍ നില നിര്‍ത്തിക്കൊണ്ട് തന്നെ ഈ പരീക്ഷണങ്ങളും പുതുമകളും കൂടി അരങ്ങേറട്ടെ. endo sulfaane വിടാനുള്ള പരിപാടിയില്ല എന്ന് തോന്നുന്നു. കോട്ടയം നസീര്‍ നല്ല climax തന്നെയായി. ഇനിയും പുതിയ സഞ്ചാര പഥങ്ങള്‍ തീര്‍ക്കുക ചാണ്ടിക്കുഞ്ഞേ. ഒപ്പം തനതു സത്യാന്വേഷണ പരീക്ഷണങ്ങള്‍ flash back കള്‍ മറന്നു പോവേണ്ട ട്ടോ.

ചാണ്ടിച്ചായന്‍ said...

നന്ദി കൂട്ടുകാരെ....ഞാന്‍ ഒന്ന് കൂടി ഊന്നിയൂന്നി പറയുന്നു...ചാണ്ടി ചട്ടുകം മാറ്റി കളിക്കില്ല...ഒരു ഇടിവെട്ട് സംഗതി അണിയറയില്‍ ഒരുങ്ങുന്നു...
വായിച്ചു കഴിഞ്ഞിട്ട്, "അയ്യേ" എന്ന് മാത്രം പറയരുത് :-)
ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം.....പിന്നേം ചാടിയാ.....

റാണിപ്രിയ said...

അല്ല ചാണ്ടിച്ചാ...ഈ ചാണ്ടിച്ചനെന്താ ഇങ്ങിനെ???

ഫെനില്‍ said...

ചാണ്ടിച്ചോ......................പേരല്ലേ മാറ്റാന്‍ ഒക്കത്തൊള്ളൂ, സ്വഭാവം ഒരിക്കലും മാറത്തില്ലല്ലോ

കുമാരന്‍ | kumaran said...

പിന്നേ. രഹസ്യം ചോർത്താനിങ്ങ് വാ...

മാറ്റത്തിനു വേണ്ടിയുള്ള ഒരു മാറ്റമാണെങ്കിലും ഇടക്കൊക്കെ മാറാം.

ഒരു ദുബായിക്കാരന്‍ said...

ചാണ്ടിച്ചായാ അന്തര്‍ഗതങ്ങള്‍ കൊള്ളാം..പ്രത്യെകിച്ച് ലാദന്റെ സംഭവം.. എന്റെ ഒരു അന്തര്‍ഗതം കൂടി ഇവിടെ കുറിക്കട്ടെ. അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ എതിരെ പൊരുതി രക്തസാക്ഷിത്വം വരിച്ച സഖാവു ബിന്‍ ലാദന്‌ ആദര സൂചകമായി ഒരു ഹര്‍ത്താല്‍ നടത്താമായിരുന്നു.

നാമൂസ് said...

ആട്ടെ, ഇതൊക്കെ എപ്പോള്‍ സംഭവിച്ച കാര്യമാ..? ചീത്ത കൂട്ടുകെട്ടുകള്‍ അരുതെന്ന് അമ്മ എപ്പോഴും പറയാറുണ്ട്‌. അത് കൊണ്ട്, കഴിഞ്ഞ കുറച്ചു നാളുകളായി ഞാന്‍ പത്രം വായിക്കാറില്ല.

ഭായി said...

ഹ ഹ ഹ അന്തർഗതങൾ കലക്കി അളിയാ... കലക്കി...:))
വെറൈറ്റി:)

ഇക്കു..... said...

ലാദേന്‍ സംഭവം അടിപൊളി ചാണ്ടിച്ചാ ...ബാക്കി ഉള്ളതില്‍ ചാണ്ടിക്ക് ഒരു ഉമ്മന്‍ ചാണ്ടി ലുക്ക്‌ ആയില്ലോ...:P വലത്തോട്ട് തിരിഞ്ഞാലും ഇതിലും കൂടേല് ചിരിക്കാന്‍ വകക്കുള്ളത് കിട്ടും ..കേട്ടോ.. അത് ഉടനെ പ്രതീക്ഷിക്കുന്നു.. :)

ബ്ലാക്ക്‌ മെമ്മറീസ് said...

ന്റെ ചാണ്ടിച്ചാ........

jayarajmurukkumpuzha said...

kooduthal rasakaramaya anthargathangalkkayi kaathirikkunnu......

ബെഞ്ചാലി said...

വരുമാനം കുറച്ചു കാണിച്ച് ഇന്‍കം ടാക്സ് വെട്ടിക്കുന്ന, ഭുമിയുടെയും, വീടിന്റെയും വില കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍ കാശ് തട്ടിക്കുന്ന, കാര്യം നടക്കാന്‍ കൈക്കൂലി കൊടുക്കാന്‍ മടി കാട്ടാത്ത, പത്തു രൂപ കൂടുതല്‍ കിട്ടാന്‍ കുഴല്‍പ്പണ ഇടപാടിനു പോകാന്‍ മടിക്കാത്ത നമ്മളേക്കാള്‍....!!

ഷോട്ട്കട്ടുകളാണ് എല്ലാം.

(കൊലുസ്) said...

ആ ഫോട്ടോ ഉണ്ടല്ലോ, അതാ ചിന്തിപ്പിച്ചത്. അതിലെല്ലാം ഉണ്ടെല്ലോ.

അണ്ണാറക്കണ്ണന്‍ said...

വേറൊരു വഴിക്ക് പോണ വഴി ഇവിടെയെത്തി.

ന്റെ ദൈവേ....ഇങ്ങളൊരു സംഭവാട്ടാ....

കൊമ്പന്‍ said...

സംഗതി അടിപൊളി ആയിട്ടുണ്ട്

ഉമ്മു അമ്മാര്‍ said...

അന്തര്‍ഗതങ്ങള്‍ വണ്ടര്‍ ഗതങ്ങള്‍... അന്തര്‍ ഗതത്തിലെ കാറല ഗതമൊന്നും ഞമ്മക്ക് ഓടിയിട്ടില്ല .. അവസാനം അന്തര്‍ ഗതം ഭയങ്കര ഇഷ്ട്ടായി .. നസീര്‍ ഉസാമ ഗതം.. ആശംസകള്‍,..

സിദ്ധീക്ക.. said...

ഈ മാറ്റം എല്ലാ ചാണ്ടിത്തരങ്ങള്‍ക്കും ഒരു പാഠമായിരിക്കട്ടെ.ലാസ്റ്റ്‌ പഞ്ച് തന്നെ സുപ്പര്‍ .

Pradeep Kumar said...

ആദ്യമായാണ് ഇവിടെ.വന്നത് വെറുതെ ആയില്ല.ചിരിച്ചു.ആസ്വദിച്ചു.ഒരിത്തിരി ചിന്തിച്ചു.ഇനി ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നാലോ എന്ന് ആലോചിക്കുകയാണ്.ചിരിക്കാനും ഇത്തിരി ചിന്തിക്കാനുമുള്ള വകകിട്ടുമെന്ന് ഉറപ്പാണല്ലോ.

Pradeep paima said...

hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan

Sapna Anu B.George said...

ഉഗ്രൻ മകനെ, കലക്കി, ഇതു നേരത്തെ വായിച്ചോ എന്നറിയില്ല, എൻകിലും കിടക്കട്ടെ ഒരു അഭിപ്രായം കൂടി....

Odiyan said...

ആനക്ക് വച്ച വെടി ആനിക്ക് കൊണ്ടു എന്നു പറഞ്ഞ പോലായേനെ..പാവം കോട്ടയം നസീറിക്കാ....അവസാനത്തേത് തകര്‍ത്തു ....

Odiyan/ഒടിയന്‍ said...

തൊടുപുഴ മീറ്റിനെകുറിച്ചു ഒടിയനും എഴുതിയിട്ടുണ്ട് ..വായിക്കുമല്ലോ അല്ലെ .. http://odiyan007.blogspot.com/..

ajith said...

അന്തര്‍ഗതങ്ങള്‍ ബാഹര്‍ഗതങ്ങളായി വന്നപ്പോള്‍ കളിയും കാര്യവുമായി പല വിഷയവും പറഞ്ഞു. നന്നായിട്ടുണ്ട്.

Anees Hassan said...

thakarppan

സ്വന്തം സുഹൃത്ത് said...

ഇമ്മളും വന്നു കണ്ടൂ കീഴടങ്ങി.. ഇപ്പൊ മനസ്സിലായ് എന്ത് കൊണ്ടാണ് ബിജുമാഷ് നിങ്ങള്‍ക്ക് ശിഷ്യപ്പെടാന്‍ ആഗ്രഹിച്ചതെന്ന്.. ഇങ്ങള് തകര്‍ക്കുവല്ലേ :) ആശംസകള്‍!!

kochumol(കുങ്കുമം) said...

അവസാനത്തേതു ഇഷ്ടായിട്ടോ ...ക്ലൈമാക്സ് സൂപ്പര്‍.......

ചെറുത്* said...

ചാണ്ടിച്ചനീപ്പണി നിര്‍ത്ത്യാ?ഏ

മനോജ്‌ വെങ്ങോല said...

പ്രിയപ്പെട്ട ചാണ്ടിച്ചാ,
പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

Asok Sadan said...

ഹ ..ഹഹ ...ഇനിയയാലും നസീര്‍ ലാദന്‍റെ സ്വരം അനുകരിക്കില്ല ....അനുകരിച്ചാല്‍ യഥാര്‍ത്ഥ ലാദന്‍ മരിച്ചിട്ടില്ല എന്ന് കരുതി അമേരികന്‍സ് കോട്ടയത്തേക്ക് മിസൈല്‍ വിടും....

എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

സ്നേഹത്തോടെ

അശോക്‌ സദന്‍

K@nn(())raan*കണ്ണൂരാന്‍! said...

ചാണ്ടിച്ചാ എന്ന് സ്നേഹാദരങ്ങളോടെ വിളിച്ച എന്നെക്കൊണ്ട് 'എടൊ കോപ്പിലെ തെണ്ടിച്ച്ചാ, മര്യാദയ്ക്ക് വന്നു പോസ്റ്റ്‌ ഇട്ടോ' എന്ന് പറയിക്കരുത്!

അതോണ്ട് മര്യാദയ്ക്ക് പറയുവാ. വന്നു പോസ്റ്റ്‌ ഇടൂ ഇച്ചായാ.

khaadu.. said...

എല്ലാവരും പറഞ്ഞത് പോലെ അവസാനത്തെതു നന്നായിട്ടുണ്ട്...

ആദ്യമായാണ് ഇവിടെ...ഇനി ഇവിടെയൊക്കെ തന്നെ കാണും...

അപ്പൊ പറഞ്ഞത് പോലെ..

jayarajmurukkumpuzha said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.................

Mohiyudheen MP said...

സൂപ്പരായിട്ടോ...! കോട്ടയം നസീറിന്റെ ഭാഗം തട്ടുതകര്‍പ്പനായി..! ആദ്യമായാണ് ഇവിടെ

മണ്ടൂസന്‍ said...

അഴിമതിവീരന്മാരായ രാഷ്ട്രീയക്കാരെ ചാട്ടവാറിനടിക്കണം:
വരുമാനം കുറച്ചു കാണിച്ച് ഇന്‍കം ടാക്സ് വെട്ടിക്കുന്ന, ഭുമിയുടെയും, വീടിന്റെയും വില കുറച്ചു കാണിച്ചു രജിസ്ട്രേഷന്‍ കാശ് തട്ടിക്കുന്ന, കാര്യം നടക്കാന്‍ കൈക്കൂലി കൊടുക്കാന്‍ മടി കാട്ടാത്ത, പത്തു രൂപ കൂടുതല്‍ കിട്ടാന്‍ കുഴല്‍പ്പണ ഇടപാടിനു പോകാന്‍ മടിക്കാത്ത നമ്മളേക്കാള്‍, ഈ വിഷയത്തില്‍ ധാര്‍മികരോഷം കൊള്ളാന്‍ വേറെ ആര്‍ക്കുണ്ട് അവകാശം....

ബിന്‍ ലാദന്റെ ശബ്ദം എവിടെ കേട്ടാലും അപഗ്രഥിച്ചു കണ്ടുപിടിക്കാനും, നിമിഷ നേരത്തിനുള്ളില്‍ ലൊക്കേഷന്‍ മനസ്സിലാക്കി മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാനും കഴിയുന്ന ടെക്നോളജി അമേരിക്കക്ക് ഉണ്ടായിരുന്നത്രേ:
ലാദന്റെ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കാതിരുന്നത് കോട്ടയം നസീറിന്റെ ഭാഗ്യം...അല്ലെങ്കില്‍!!!

എല്ലാം ആസ്വദിക്കാൻ പാകത്തിലായിരുന്നു. എങ്കിലും കുറച്ചധികം മാർക്ക് ഈ രണ്ടെണ്ണത്തിനും നൽകുന്നു. അവസാന രണ്ടെണ്ണം.

ഭായി said...

പുതിയ അന്തർഗതങ്ങളൊന്നും ഇല്ലേ അളിയാ..? ഇതുവഴി പോയപ്പോൾ ചിരിയ്ക്കാൻ എന്തെങ്കിലുമുണ്ടാകുമെന്ന് കരുതി ഒന്ന് കയറി നോയ്ക്കിയതാ..! :)

Sapna Anu B.George said...

ചാണ്ടിക്കുഞ്ഞെ......നല്ലകാര്യം ,ചിരിച്ചു ചിരിച്ചു....ഇത്ര വായനക്കാരെ നേടിയെടുക്കുന്ന ഒരു എഴുത്തു രീതി കൂടി എന്നെ ഒന്നു പഠിപ്പിക്കൂ മകനെ....ആരും എന്തെ എന്റെ ബ്ലൊഗ് വായിക്കാന്‍ വരാത്തത്.

sidheek Thozhiyoor said...

ചാണ്ടിച്ചാ പുതിയ പോസ്റ്റുകള്‍ ഒന്നും കാണാനില്ലല്ലോ എന്ത് പറ്റി? പുതിയതായി ഓപണ്‍ ആവുന്നത് മേയ് മാസത്തില്‍ ഇട്ട
"ചാണ്ടിയുടെ അന്തര്‍ഗതങ്ങള്‍" എന്ന പോസ്ടാനല്ലോ ?

Echmukutty said...

എന്താണ് ഒരു പോസ്റ്റും ഇടാത്തത്?
കൊടി കുത്തി സമരം ചെയ്യണോ? ഉടൻ ഒരു പോസ്റ്റുമായി പ്രത്യക്ഷപ്പെടൂ........